ഭ്രൂണഹത്യയുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റം കൊണ്ടുവന്ന പാര്‍ലമെന്‍റ്‌ നടപടിയില്‍ പ്രതിഷേധം ശക്ത

ഭ്രൂണഹത്യയുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റം കൊണ്ടുവന്ന പാര്‍ലമെന്‍റ്‌ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു.

maa191

ബ്രിട്ടണിൽ ഭ്രൂണഹത്യയുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റം കൊണ്ടുവന്ന  പാര്‍ലമെന്‍റ്‌ നടപടിയില്‍ പ്രതിഷേധവുമായി സഭ നേതൃത്വം.

നിലവിലെ നിയമപ്രകാരം 24 ആഴ്‌ചവരെ ഗർഭഛിദ്രം നിയമപരമായി നടത്താൻ നല്‍കിയിരിന്ന അനുമതി ഉദാരവത്ക്കരിച്ചിരിക്കുകയാണ്. ലേബർ പാർട്ടി പാർലമെന്റ് അംഗം (എംപി) ടോണിയ അന്റോണിയാസിയാണ് ബില്‍ അവതരിപ്പിച്ചത്. സ്ത്രീകൾക്ക് ഗർഭസ്ഥ ശിശുക്കളെ ജനനം വരെ ഗർഭഛിദ്രം നടത്തുന്നതിന് അനുമതി നല്‍കുന്ന പുതിയ ഭേദഗതി 137നു എതിരെ 379 വോട്ടുകള്‍ക്കാണ് പാസായത്.

ഇംഗ്ലണ്ടിലെയും വെയിൽസിലെയും കത്തോലിക്കാ ബിഷപ്പ്സ് കോൺഫറൻസിന്റെ ജീവനുമായി ബന്ധപ്പെട്ട വിഭാഗത്തിന്റെ അധ്യക്ഷനും ലിവർപൂള്‍ ആർച്ച് ബിഷപ്പുമായ ജോൺ ഷെറിംഗ്ടൺ ഭേദഗതി പാസായതിൽ മെത്രാന്‍മാര്‍ ആശങ്കാകുലരാണെന്ന് പറഞ്ഞു. ഈ തീരുമാനം ഗർഭസ്ഥ ശിശുക്കളുടെ സംരക്ഷണം ഗണ്യമായി കുറയ്ക്കുകയും ഗർഭിണികൾക്ക് ഗുരുതരമായ ദോഷം വരുത്തുകയും ചെയ്യുമെന്നു അദ്ദേഹം പറഞ്ഞു. ജീവന്റെ സംരക്ഷണത്തിനായി നമുക്ക് തുടർന്നും പ്രാർത്ഥിക്കാമെന്നും സ്ത്രീകളെയും കുഞ്ഞുങ്ങളെയും അവരുടെ കുടുംബങ്ങളെയും പിന്തുണയ്ക്കുന്ന എല്ലാവരുടെയും ജീവിതങ്ങളെ ദൈവമാതാവായ നമ്മുടെ മാതാവിന്റെ മദ്ധ്യസ്ഥതയ്ക്ക് സമർപ്പിക്കുകയും ചെയ്യാമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)