വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് പുടിൻ; ഉപാധികള്‍ മുന്നോട്ടുവെച്ചു
വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് പുടിൻ; ഉപാധികള്‍ മുന്നോട്ടുവെച്ചു
വാഷിങ്ടണ്‍: യുക്രെയ്ൻ യുദ്ധത്തില്‍ അമേരിക്ക മുന്നോട്ടുവെച്ച വെടിനിർത്തല്‍ കരാർ അംഗീകരിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിൻ.
എന്നാല്‍, ചില ആശങ്കകള്‍ തങ്ങള്‍ക്കുണ്ടെന്നും പുടിൻ പറഞ്ഞു. യു.എസ് മുന്നോട്ടുവെച്ച 30 ദിവസത്തെ വെടിനിർത്തല്‍ കരാർ സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു റഷ്യൻ പ്രസിഡന്റ്.
വെടിനിർത്തല്‍ എന്ന ആശയം നല്ലതാണ്. അതിനെ ഞങ്ങള്‍ അനുകൂലിക്കുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ചില ചോദ്യങ്ങളുണ്ട്. വെടിനിർത്തല്‍ കരാർ മൂലം സമാധാനം പുനഃസ്ഥാപിക്കപ്പെടുകയും പ്രതിസന്ധിയുടെ മൂലകാരണം ഇല്ലാതാക്കുകയും വേണമെന്ന് പുടിൻ വ്യക്തമാക്കി.
ഇതുസംബന്ധിച്ച് യു.എസുമായി ചർച്ചകള്‍ നടത്തും. ട്രംപിനെ വിളിക്കും. യുക്രെയ്നെ സംബന്ധിച്ചടുത്തോളം 30 ദിവസത്തെ വെടിനിർത്തല്‍ കരാർ എന്നത് ഗുണകരമായ കാര്യമാണ്. യുക്രെയ്ൻ സൈന്യത്തെ പരിശീലിപ്പിക്കാൻ ഈ 30 ദിവസത്തെ ഉപയോഗിക്കുമോയെന്ന ആശങ്കയും വാർത്താസമ്മേളനത്തില്‍ പുടിൻ പങ്കുവെച്ചു.
കുർസ്കിന്റെ കാര്യത്തിലടക്കം ചില തർക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. യുക്രെയ്ൻ കുർസ്കിന്റെ ചില ഭാഗങ്ങള്‍ മുമ്ബ് പിടിച്ചെടുത്തിരുന്നു. എന്നാല്‍, ഈ ഭാഗങ്ങള്‍ യു.എസ് തിരികെ പിടിച്ചുവെന്നും റഷ്യൻ പ്രസിഡന്റ് അവകാശപ്പെട്ടു. കീഴടങ്ങുകയോ മരിക്കുകയോ മാത്രമാണ് യുക്രെയ്ന് കുർസ്കില്‍ ആകെ ചെയ്യാവുന്നത്. ഈ മേഖല സംബന്ധിച്ച് വെടിനിർത്തല്‍ കരാറില്‍ എന്ത് തീരുമാനമുണ്ടാകുമെന്നും പുടിൻ ചോദിച്ചു.
സൗദി അറേബ്യയില്‍ യു.എസ്- യുക്രെയ്ൻ ഉദ്യോഗസ്ഥരുടെ ചർച്ചകള്‍ക്ക് ശേഷമാണ് വെടിനിർത്തല്‍ കരാർ മുന്നോട്ടുവെച്ചത്. തുടർന്ന് കരാറിലെ വിവരങ്ങള്‍ പങ്കുവെക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m