സ്ഥിര നിക്ഷേപങ്ങളില്‍ നോമിനിയെ നിര്‍ബന്ധമാക്കാൻ ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദേശം
സ്ഥിര നിക്ഷേപങ്ങളില്‍ നോമിനിയെ നിര്‍ബന്ധമാക്കാൻ ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദേശം
സ്ഥിരനിക്ഷേപങ്ങളില്‍ നോമിനികളെ നിർബന്ധമായും നിശ്ചയിക്കണമെന്ന് ബാങ്കുകള്‍ ഉപഭോക്താക്കളോട് ആവശ്യപ്പെടണമെന്ന നിർദേശവുമായി റിസർവ് ബാങ്ക്.
സ്ഥിര നിക്ഷേപങ്ങളില്‍ നോമിനികളെ നിശ്ചയിക്കാത്തത് മൂലം ഉണ്ടാകുന്ന പ്രതിസന്ധികള്‍ അവസാനിപ്പിക്കാനുള്ള നടപടിയായിട്ടാണ് റിസർവ്ബാങ്ക് നിർദ്ദേശം മുന്നോട്ടുവച്ചത്.
ബാങ്ക് അക്കൗണ്ട് ഉടമകള്‍ മരിക്കുമ്ബോള്‍ അക്കൗണ്ടിലെ തുക ലഭിക്കുന്നതിന് നോമിനികളെ നിശ്ചയിക്കേണ്ടത് നിർബന്ധമാണ്. നോമിനികള്‍ ഇല്ലാതെ നിക്ഷേപിച്ച പണം ലഭിക്കുന്നതിന് കുടുംബാംഗങ്ങളും മറ്റും ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നതിനെ തുടർന്നാണ് ആർബിഐയുടെ നടപടി.
ബാങ്കുകള്‍ക്കും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കുമാണ് റിസർവ്ബാങ്ക് നിർദേശം നല്‍കിയത്. സ്ഥിര നിക്ഷേപം ചെയ്യുന്നവരോട് ബാങ്കുകള്‍ നോമിനുകളെ നിർദ്ദേശിക്കാൻ ആവശ്യപ്പെടണമെന്നും പുതിയ നിക്ഷേപം നടത്തുന്നവരും നോമിനികളെ നിർദേശിക്കുന്ന നടപടികള്‍ പൂർത്തിയാക്കണമെന്നും ആർബിഐ നിർദേശത്തില്‍ പറയുന്നു.
നിലവില്‍ ധാരാളം അക്കൗണ്ടുകളില്‍ നോമിനികളില്ല. നോമിനിയുണ്ടാവേണ്ടതിന്റെ ഗുണങ്ങള്‍ ബാങ്കുകളും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളും ഉപഭോക്താക്കളെ ധരിപ്പിക്കണമെന്ന് റിസർവ് ബാങ്ക് ആവശ്യപ്പെട്ടു. നോമിനികള്‍ ഇല്ലാത്ത ബാങ്ക് അക്കൌണ്ടുകള്‍ കണ്ടെത്തണമെന്നും നിർദ്ദേശമുണ്ട്. നോമിനികളെ ചേർക്കുന്നതിന്റെ പുരോഗതി ദക്ഷ് പോർട്ടലില്‍ എല്ലാ മൂന്നുമാസം കൂടുമ്ബോഴും അപ്‌ലോഡ് ചെയ്യുന്നതിനും റിസർവ് ബാങ്ക് നിർദേശം നല്‍കി. നോമിനികളെ ചേർക്കുന്ന രീതിയില്‍ അക്കൗണ്ട് തുറക്കാൻ ഫോമുകളില്‍ മാറ്റങ്ങള്‍ വരുത്താനും പുതിയ ഫോമുകളില്‍ ഉപഭോക്താക്കള്‍ക്ക് നോമിനി ഓപ്ഷൻ നിർബന്ധമാക്കാനും നിർദ്ദേശം നല്‍കിയിട്ടുണ്ട്.
ബാങ്ക് അക്കൗണ്ട് ഉടമയുടെ മരണശേഷം ആ അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന തുകയുടെ നിയമപരമായ അവകാശി ആയിരിക്കും നോമിനി. അക്കൗണ്ടിലെ പണം നോമിനിക്ക് എളുപ്പത്തില്‍ കൈമാറാനാകും. കുടുംബാംഗങ്ങള്‍ക്ക് പുറമേ നോമിനിയായി സുഹൃത്തിനെയാ മറ്റേതെങ്കിലും ബന്ധുവിനേയോ നിർദ്ദേശിക്കാവുന്നതാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/J0k00badfi0JK1dmjkDcGj
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0