ff190

ക്രിസ്ത്യാനികള്‍ക്കെതിരായ അക്രമങ്ങളില്‍ ഇന്ത്യയില്‍ വൻ വര്‍ധനവെന്ന് റിപ്പോര്‍ട്ട്

ക്രിസ്ത്യാനികള്‍ക്കെതിരായ അക്രമങ്ങളില്‍ ഇന്ത്യയില്‍ വൻ വര്‍ധനവെന്ന് റിപ്പോര്‍ട്ട്

രാജ്യത്ത് ക്രിസ്ത്യൻ മതന്യൂനപക്ഷത്തോടുള്ള ശത്രുതയില്‍ വൻ വർധനവെന്ന് റിപ്പോർട്ട്. 2024ല്‍ ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ ഉയർന്ന തോതിലുള്ള അക്രമവും വിവേചനവും അനുഭവിച്ചതായും മുൻ വർഷങ്ങളെ അപേക്ഷിച്ച്‌ കേസുകള്‍ തുടർച്ചയായി വർധിച്ചുവെന്നും ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യാസ് റിലീജിയസ് ലിബർട്ടി കമീഷൻ പറയുന്നു.

188 പീഡന സംഭവങ്ങളുമായി ഉത്തർപ്രദേശ് ഒന്നാംസ്ഥാനത്താണ്. തൊട്ടുപിന്നാലെ ഛത്തീസ്ഗഡ് (150), രാജസ്ഥാൻ (40), പഞ്ചാബ് (38), ഹരിയാന (34) എന്നീ സംസ്ഥാനങ്ങളും.കഴിഞ്ഞ വർഷം നാല് കൊലപാതകങ്ങള്‍ക്ക് പുറമേ 255 ഭീഷണികളും പീഡനങ്ങളും, 129 അറസ്റ്റ് സംഭവങ്ങളും, 76 ശാരീരിക അക്രമ സംഭവങ്ങളും, ലിംഗാധിഷ്ഠിത അക്രമവുമായി ബന്ധപ്പെട്ട 60 സംഭവങ്ങളും, ആരാധനാലയങ്ങള്‍ തടസ്സപ്പെടുത്തിയ 46 സംഭവങ്ങളും, നശീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട 41 സംഭവങ്ങളും റിപ്പോർട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

ജനുവരിയില്‍ ഏറ്റവും കൂടുതല്‍ സംഭവങ്ങള്‍ (71). തുടർന്ന് സെപ്റ്റംബർ (68), മാർച്ച്‌ (64), ഒക്ടോബർ (62) എന്നിങ്ങനെ നടന്നു. ഏപ്രില്‍, മെയ് മാസങ്ങളില്‍ പൊതു തെരഞ്ഞെടുപ്പുകള്‍ നിയന്ത്രണത്തിന് കാരണമായെങ്കിലും പീഡനം തുടർന്നു. ഓരോ മാസവും 45 കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടു.
 

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                    Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0

 


Comment As:

Comment (0)