j110

റിപ്പബ്ലിക് ദിനാഘോഷം; ഇന്തോനേഷ്യൻ പ്രസിഡന്‍റ് മുഖ്യാതിഥി

റിപ്പബ്ലിക് ദിനാഘോഷം; ഇന്തോനേഷ്യൻ പ്രസിഡന്‍റ് മുഖ്യാതിഥി

ന്യൂ ഡല്‍ഹി: 76 -ാം റിപ്പബ്ലിക്‌ ദിനാഘോഷത്തില്‍ ഇന്തോനേഷ്യൻ പ്രസിഡന്‍റ് പ്രബോവോ സുബിയാന്തോ മുഖ്യാതിഥി‌യാകുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ജനുവരി 25ന് അദ്ദേഹം ഇന്ത്യയില്‍ എത്തും. 

രാഷ്ട്രപതി ഭവനില്‍ നടക്കുന്ന അറ്റ് ഹോം വിരുന്നിലും സുബിയാന്തോ പങ്കെടുക്കും. പ്രസിഡന്‍റായി ചുമതലേയറ്റ ശേഷമുള്ള സുബിയാന്തോ‌യു‌ടെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. 2020 ല്‍ ഇന്തോനേഷ്യയുടെ പ്രതിരോധ മന്ത്രിയായിരിക്കെ സുബിയാന്തോ ഡല്‍ഹി സന്ദർശിച്ചിരുന്നു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള നേതാക്കളുമായി സുബിയാന്തോ കൂടിക്കാഴ്ച നടത്തും. റിപ്പബ്ലിക്‌ ദിനം ആഘോഷമാക്കാനുള്ള തയാറെടുപ്പുകളെല്ലാം അന്തിമഘട്ടത്തിലാണെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങള്‍ വ്യക്തമാക്കി.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)