ഈശോയുടെ തിരുഹൃദയമേ, ഈ കുടുംബത്തെയും, ഞങ്ങളെ ഓരോരുത്തരേയും ഞങ്ങൾ അങ്ങേക്ക് പ്രതിഷ്ഠിക്കുന്നു. ഞങ്ങളുടെ ഈ കുടുംബത്തിൽ അങ്ങ് രാജാവായി വാഴേണമേ. ഞങ്ങളുടെ പ്രവർത്തികളെല്ലാം അങ്ങ് തന്നെ നിയന്ത്രിക്കേണമേ. ഞങ്ങളുടെ ഉദ്യമങ്ങളെല്ലാം ആശീർവദിക്കയും, ഞങ്ങളുടെ സന്തോഷങ്ങൾ വിശുദ്ധീകരിക്കയും, സങ്കടങ്ങളിൽ ആശ്വാസം നല്‌കുകയും ചെയ്യേണമേ. ഞങ്ങളിൽ ആരെങ്കിലും അങ്ങയെ ഉപദ്രവിക്കാൻ ഇടയായാൽ, ഞങ്ങളോടു ക്ഷമിക്കേണമേ. ഈ കുടുംബത്തിലുള്ളവരെയും, ഇവിടെ നിന്ന് അകന്നിരിക്കുന്നവരെയും, സമൃദ്ധമായി അനുഗ്രഹിക്കേണമേ ഞങ്ങളുടെ മരിച്ചുപോയ കുടുംബാംഗങ്ങളെ നിത്യഭാഗ്യത്തിലേക്ക് പ്രവേശിപ്പിക്കേണമേ. ആൽമീയവും ശാരീരികവുമായ എല്ലാ വിപത്തുകളിലും നിന്ന്, ഞങ്ങളെ കാത്തുകൊള്ളേണമേ. സ്വർഗ്ഗത്തിൽ അങ്ങയെ കണ്ടാനന്ദിക്കുവാൻ ഞങ്ങൾക്കെല്ലാവർക്കും അനുഗ്രഹം നൽകണമേ. മറിയത്തിൻ്റെ വിമല ഹൃദയവും, മാർ യൌസേപ്പ് പിതാവും, ഞങ്ങളുടെ പ്രതിഷ്ഠയെ അങ്ങേക്ക് സമർപ്പിക്കുകയും ജീവിതകാലം മുഴുവനും ഇതിൻെറ സജീവസ്‌മരണ ഞങ്ങളിൽ നിലനിർത്തുകയും ചെയ്യട്ടെ.
ഈശോയുടെ തിരുഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ.
മറിയത്തിന്റെ വിമല ഹൃദയമേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ.
വി. യൌസേപ്പ് പിതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ.
വി. മാർഗരീത്തമറിയമേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m