ക്രിസ്തുവുമായുള്ള ബന്ധവും, അവന്റെ ശരീരമാകുന്ന സഭയിലെ ശുശ്രൂഷയും അനുസ്യൂതം തുടരാനും, അതുവഴി സമർപ്പിതജീവിതം മെച്ചപ്പെടുത്താനും സന്ന്യസ്തസമൂഹങ്ങളെ ആഹ്വാനം ചെയ്‌ത് ലിയോ പതിനാലാമൻ പാപ്പാ. ജനറൽ ചാപ്റ്ററിന്റെയും ജൂബിലി തീർത്ഥാടനത്തിന്റെയും ഭാഗമായി റോമിലെത്തിയ ദിവ്യകാരുണ്യത്തിന്റെ മക്കൾ, ബസിലിയോയുടെ സമൂഹം, അഗസ്റ്റീനിയൻ സംരക്ഷണത്തിന്റെ സഹോദരിമാർ, തിരുഹൃദയങ്ങളുടെ ഫ്രാൻസിസ്കൻ സഹോദരിമാർ എന്നീ സന്ന്യസ്തസഭാസമൂഹങ്ങളിൽനിന്നുള്ള സിസ്റ്റർമാർക്ക് അനുവദിച്ച സ്വകാര്യകൂടിക്കാഴ്ചാസമ്മേളനത്തിലാണ് സമർപ്പിതജീവിതത്തിൽ കൂടുതൽ ഊർജ്വസലതയോടെയും സമർപ്പണത്തോടെയും തുടരേണ്ടതിന്റെ ആവശ്യത്തിലേക്ക് പാപ്പാ വിരൽ ചൂണ്ടിയത്.
വ്യത്യസ്ത കാലങ്ങളിലും സാഹചര്യങ്ങളിലും ഉണ്ടായ വിവിധ സമൂഹങ്ങളിലെ അംഗങ്ങളാണെങ്കിലും, വിശുദ്ധ അഗസ്റ്റിന്റെയും ബസിലിയോയുടെയും ഫ്രാൻസിസിന്റെയും ആദ്ധ്യാത്മികത തുടരുന്ന നിങ്ങളുടെ സമർപ്പിതജീവിതത്തിൽ ശുശ്രൂഷയുടെ വിവിധ മാർഗ്ഗങ്ങളാണ് നമുക്ക് കാണാൻ സാധിക്കുകയെന്നും, ഇത് സമൂഹത്തിലെ കൂടുതൽ ദുർബലരായ കുട്ടികൾക്കും പാവപ്പെട്ട കുട്ടികൾക്കും അനാഥർക്കും അഭയാർത്ഥികൾക്കും വയോധികർക്കും രോഗികൾക്കും നിങ്ങൾ ചെയ്യുന്ന കാരുണ്യത്തിന്റെ ശുശ്രൂഷയിലൂടെയാണ് വ്യക്തമാകുന്നതെന്നും പാപ്പാ ഓർമ്മിപ്പിച്ചു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0