d15

ആന്റി ബയോട്ടിക് ഗുണങ്ങൾ അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ

ആന്റി ബയോട്ടിക് ഗുണങ്ങൾ അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ

ആന്‍റി ബയോട്ടിക് ഗുണങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തെ അണുബാധകളെ സ്വാഭാവികമായി ചെറുക്കാൻ സഹായിക്കുന്നു.

കൂടാതെ രോഗ പ്രതിരോധശേഷി കൂട്ടാനും ഇത് സഹായിക്കും. അത്തരത്തില്‍ ആന്‍റി ബയോട്ടിക് ഗുണങ്ങള്‍ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. വെളുത്തുള്ളി

വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന ആലിസിന് ആന്‍റി ബയോട്ടിക്, ആന്‍റി ബാക്ടീരിയല്‍, ആന്‍റി വൈറല്‍, ആന്‍റി ഫംഗല്‍ ഗുണങ്ങളുണ്ട്. അതിനാല്‍ വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് അണുബാധകളെ ചെറുക്കാനും രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.

2. ഇഞ്ചി

ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോള്‍ എന്ന സംയുക്തത്തിന് ആന്‍റി ബാക്ടീരിയല്‍, ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവ ശ്വാസകോശത്തിലെ അണുബാധകളെ ചെറുക്കാനും ജലദോഷം, തുമ്മല്‍, ചുമ, പനി തുടങ്ങിയവയില്‍ നിന്നും ആശ്വാസം ലഭിക്കാനും സഹായിക്കും.

3. മഞ്ഞള്‍

മഞ്ഞളിലെ കുര്‍ക്കുമിന് ആന്‍റി മൈക്രോബിയല്‍, ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ഉണ്ട്. ഇവ അണുബാധകളെ ചെറുക്കാനും രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. അതിനാല്‍ മഞ്ഞളും ഡയറ്റില്‍ ഉള്‍പ്പെടുത്താം.

4. തേന്‍

തേനിനും ആന്‍റി ബയോട്ടിക് ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവ രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്താനും ഗുണം ചെയ്യും.

5. കറുവപ്പട്ട

ആന്‍റി മൈക്രോബിയല്‍, ആന്‍റി ബാക്ടീരിയല്‍, ആന്‍റി ഫംഗല്‍ ഗുണങ്ങള്‍ അടങ്ങിയതാണ് കറുവപ്പട്ട. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.

6. ഉള്ളി

ഉള്ളിയില്‍ അടങ്ങിയിരിക്കുന്ന സള്‍ഫറിന് ആന്‍റി ബാക്ടീരിയല്‍, ആന്‍റി വൈറല്‍ ഗുണങ്ങളുണ്ട്. ഇവ ശ്വാസകോശത്തിലെ അണുബാധകളെ ചെറുക്കാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.

7. ഗ്രാമ്ബൂ

ആന്‍റി ബാക്ടീരിയല്‍, ആന്‍റി ഫംഗല്‍ ഗുണങ്ങള്‍ അടങ്ങിയ ഗ്രാമ്ബൂവും ഡയറ്റില്‍ ഉള്‍പ്പെടുത്താം.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                             Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)