മാനസാന്തരപ്പെട്ട സാത്താനിക്ക് പുരോഹിതൻ ബാര്‍ട്ടോലോ ലോംഗോ, പപ്പുവ ന്യൂ ഗിനിയില്‍ നിന്നുള്ള ആദ്യ വിശുദ്ധനാകുന്ന പീറ്റര്‍ ടോ റോട്ട് എന്നിവരടക്കം ഏഴു പേരെ ഒക്‌ടോബര്‍ 19ന് വിശുദ്ധരായി പ്രഖ്യാപിക്കും. ജോസ് ഗ്രിഗോറിയോ ഹെര്‍ണാണ്ടസ്, വിന്‍സെന്‍സ മരിയ പൊളോണി, ഇഗ്‌നാസിയോ ചൗക്രല്ല മലോയാന്‍, മരിയ ഡെല്‍ മോണ്ടെ കാര്‍മെലോ റെന്‍ഡില്‍സ് മാര്‍ട്ടിനെസ്, മരിയ ട്രോങ്കാറ്റി എന്നീ വാഴ്ത്തപ്പെട്ടവരാണ് ഒക്ടോബര്‍ 19 ന് വിശുദ്ധരായി പ്രഖ്യാപിക്കുന്ന മറ്റുള്ളവര്‍. ജൂണ്‍ 13 ന് അപ്പസ്‌തോലിക് കൊട്ടാരത്തില്‍ നടന്ന കര്‍ദിനാള്‍മാരുടെ സാധാരണ പൊതു കണ്‍സെസ്റ്ററിയിലാണ് ഈ തീരുമാനം.
അടങ്ങിയിരിക്കുന്നതെന്ന് അമ്മ പറയുന്നതായി ബാര്‍ട്ടോളോയ്ക്ക് തോന്നി. പോംപെ പ്രദേശത്തേക്ക് മാറിത്താമസിച്ച അദ്ദേഹം മരിയന്‍ സംഘങ്ങളും മരിയന്‍ തീര്‍ത്ഥാടനങ്ങളും സംഘടിപ്പിച്ചു. അമ്പത് വര്‍ഷത്തോളം അനാഥരുടെയും ദരിദ്രരുടെയും ഇടയില്‍ സേവനമനുഷ്ഠിച്ച് കടന്നു പോയ അദ്ദേഹത്തെ ‘എ മാന്‍ ഓഫ് മേരി’ എന്നാണ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വിശേഷിപ്പിച്ചത്. നീചനും അധഃപതിച്ചവനും ദൈവദൂഷണം പറയുന്നവനുമായ ഒരു സാത്താന്‍ സേവകനില്‍ നിന്നും വിശുദ്ധ പദവിയിലേക്ക് ഉയര്‍ന്ന അദ്ദേഹത്തിന്റെ ജീവിതം ആരും നഷ്ടപ്പെട്ടുപോയിട്ടില്ലെന്നും ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ദൈവസന്നിധിയിലേക്ക് തിരിച്ചുവരാം എന്നുള്ളതിന്റെയും തെളിവാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m