m37

സ്പേസ് എക്സ് ക്രൂ 10 വിക്ഷേപം വിജയകരം; സുനിത വില്യംസിനും ബുച്ച്‌ വില്‍മോറിനും ഉടൻ തിരിച്ചെത്താനാകും

സ്പേസ് എക്സ് ക്രൂ 10 വിക്ഷേപം വിജയകരം; സുനിത വില്യംസിനും ബുച്ച്‌ വില്‍മോറിനും ഉടൻ തിരിച്ചെത്താനാകും

ന്യൂയോർക്ക്: ബഹിരാകാശ സഞ്ചാരി സുനിത വില്യംസിനെയും സ‌ഹയാത്രികന്‍ യൂജിൻ ബുച്ച്‌ വില്‍മോറിനെയും തിരികെയെത്തിക്കുന്നതിന്‍റെ ഭാഗമായ സ്പേസ് എക്സ് പേടകം ഡ്രാഗണ്‍ ക്രൂ 10 വിക്ഷേപിച്ചു.

അമേരിക്കന്‍ പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 7.03-ഓടെയാണ് (ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 4.30-ന്) റോക്കറ്റ് കുതിച്ചുയര്‍ന്നത്.

സ്‌പേസ്‌എക്‌സ് ഫാല്‍ക്കണ്‍ 9 പേടകത്തില്‍ നാല് ബഹിരാകാശ യാത്രികരാണുള്ളത്. നാസ ബഹിരാകാശയാത്രികരായ ആനി മക്ലെയിൻ, നിക്കോള്‍ അയേഴ്സ്, ജാക്സ (ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസി) ബഹിരാകാശയാത്രിക തകുയ ഒനിഷി, റോസ്‌കോസ്‌മോസ് ബഹിരാകാശയാത്രികൻ കിറില്‍ പെസ്‌കോവ് എന്നീ നാല് ക്രൂ അംഗങ്ങളെയാണ് ദൗത്യത്തിനായി അന്താരാഷ്ട്രാ ബഹിരാകാശ നിലയത്തിലേക്ക് അയച്ചിരിക്കുന്നത്. മാര്‍ച്ച്‌ 19 ബുധനാഴ്ച ആയിരിക്കും സുനിത വില്യംസും ബുച്ച്‌ വില്‍മോറും തിരിച്ചെത്തുന്നതെന്നാണ് റിപ്പോർട്ട്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)