ജീവിതത്തിൽ കായികരംഗത്തിനുള്ള പ്രാധാന്യം അടിവരയിട്ടു പറഞ്ഞ് മാർപാപ്പാ.
ഇറ്റലിയിലെ എല്ലാ പ്രദേശങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട്, സംഘടിപ്പിക്കുന്ന ജീറോ ദി ഇത്താലിയ, എന്ന സൈക്കിൾ റാലിയുടെ കായികതാരങ്ങളെ വത്തിക്കാനിൽ സ്വീകരിക്കുകയും, അഭിസംബോധന ചെയ്തു സംസാരിക്കയുമായിരുന്നു മാർപാപ്പാ.
ഇറ്റലിയിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള ജനങ്ങൾ ഈ ജീറോ ദി ഇത്താലിയ എന്ന സൈക്കിൾ റാലിയെ ഇഷ്ടപ്പെടുന്നുവെന്നും, കായികലോകത്ത് പൊതുവെ സൈക്ലിങ് ഏറെ പ്രധാനപ്പെട്ടതാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി. അതിനാൽ എല്ലാവർക്കും മാതൃകയായി ജീവിക്കുവാനും പാപ്പാ ആഹ്വാനം ചെയ്തു. ശരീരത്തെ പരിപാലിക്കാൻ പഠിച്ചതിനാൽ, ആത്മാവ് എല്ലായ്പ്പോഴും അനുഗ്രഹിക്കപ്പെടുമെന്നു പറഞ്ഞ പാപ്പാ, മനുഷ്യജീവന്റെ സമഗ്രതയിൽ, ശരീരത്തിന്റെയും, മനസിന്റെയും, ഹൃദയത്തിന്റെയും, ആത്മാവിന്റെയും കാര്യത്തിൽ ശ്രദ്ധാലുക്കളാകണമെന്നും ഓർമ്മപ്പെടുത്തി
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m