പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ കാന്‍സര്‍, കിഡ്‌നി രോഗങ്ങള്‍ വര്‍ധിക്കുന്നതായി പഠന റിപ്പോര്‍ട്ട്
പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ കാന്‍സര്‍, കിഡ്‌നി രോഗങ്ങള്‍ വര്‍ധിക്കുന്നതായി പഠന റിപ്പോര്‍ട്ട്
കോട്ടയം: പടിഞ്ഞാറന്‍ പ്രദേശത്തെ പാടശേഖരവാസികളിലും നെല്‍ കര്‍ഷകരിലും കാന്‍സര്‍, കിഡ്‌നി രോഗങ്ങള്‍ വര്‍ധിക്കുന്നതായി പഠന റിപ്പോര്‍ട്ട്.
ഉദയനാപുരം പഞ്ചായത്ത് നടത്തിയ പഠനത്തിലാണു താഴ്ന്നപ്രദേശങ്ങളില്‍ താമസിക്കുന്നവരിലും കൃഷിക്കാരിലും രോഗം പടരുന്നതായി കണ്ടെത്തിത്.
ഉദയനാപുരം പഞ്ചായത്തിലെ അഞ്ച് മുതല്‍ 10 വരെയുള്ള വാര്‍ഡുകളില്‍ നടത്തിയ പരിശോധനയിലാണു രോഗികളെ കണ്ടെത്താനായത്. വൈക്കപ്രയാര്‍, പടിഞ്ഞാറേനട, മാനാപ്പള്ളി, വാഴമന, കണുത്താലി എന്നിവിടങ്ങള്‍ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളാണ്.
കുടുംബാരോഗ്യകേന്ദ്രം മുഖേന പാടശേഖരങ്ങളുടെ സമീപവാസികളായ സ്ത്രീകളില്‍ നടത്തിയ മാമോഗ്രാം സ്‌ക്രീനിംഗ് പരിശോധനയിലാണു ബ്രെസ്റ്റ് കാന്‍സര്‍ തിരിച്ചറിയാനായത്. 197 സ്ത്രീകളില്‍ നടത്തിയ പരിശോധനയില്‍ 17 പേര്‍ക്ക് രോഗം ബാധിച്ചതായി തെളിഞ്ഞു. ഇവര്‍ക്ക് ഉടന്‍ തന്നെ മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാനായതായും എല്‍സിഡി ക്ലിനിക്കുകള്‍ മുഖേന നടത്തുന്ന പരിശോധന കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിച്ചതായും ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. ആനന്ദവല്ലി പറഞ്ഞു.
കായലിനെക്കാള്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന സ്ത്രീകളിലാണ് രോഗം സ്ഥിരീകരിച്ചത്. നെല്‍പാടങ്ങളില്‍ തൊഴിലെടുക്കുന്നവരും ശുദ്ധമായ കുടിവെള്ളം ലഭ്യമല്ലാത്തവരുമാണേറെയും. സാധാരണ കുടുംബത്തില്‍പ്പെട്ട സ്ത്രീകളിലും പുരുഷന്മാരിലും കാന്‍സര്‍ബാധ കൂടുതലുണ്ടെന്ന് ജില്ലാ പഞ്ചായത്ത് വൈക്കം ഡിവിഷന്‍ അംഗം പി.എസ്. പുഷ്പമണി പറഞ്ഞു.
കൃഷിസ്ഥലങ്ങളില്‍ ഉപയോഗിക്കുന്ന അതിമാരക വിഷവസ്തുക്കള്‍ അടങ്ങുന്ന കീടനാശിനികളുടെ ഉപയോഗമാണ് രോഗം പടരുന്നതിനു പിന്നിലെന്ന് കരുതുന്നതായും മേഖലയില്‍ ജൈവകൃഷിയിലേക്ക് കര്‍ഷകരെ മാറ്റുന്നതിനു പ്രോത്സാഹനം നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും പി.എസ്. പുഷ്പമണി പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m