സഭയായി വളരുവാനുള്ള ശൈലിയാണ് സിനഡാലിറ്റി: പാപ്പാ

സഭയായി വളരുവാനുള്ള ശൈലിയാണ് സിനഡാലിറ്റി: പാപ്പാ

j21

സിനഡിന്റെയും, സിനഡൽ സഭയുടെയും പ്രാധാന്യം പാപ്പാ പ്രത്യേകം എടുത്തുപറഞ്ഞ് ലിയോ പതിനാലാമൻ പാപ്പാ 
കത്തോലിക്കാ സഭയിലെ മെത്രാന്മാരുടെ സിനഡിന്റെ പൊതുകാര്യാലയ പൊതു ഉപദേശക സമിതി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശുദ്ധ  പോൾ ആറാമൻ പാപ്പാ രൂപം നൽകിയ മെത്രാന്മാരുടെ സിനഡിന് പുതിയ ഒരു ഉണർവും ഉത്തേജനവും നൽകുന്നതിന് ഫ്രാൻസിസ് പാപ്പാ നൽകിയ സംഭാവനകളെ  പാപ്പാ പ്രത്യേകം എടുത്തുപറഞ്ഞു . അദ്ദേഹം നൽകിയ മഹത്തായ പാരമ്പര്യവും പാപ്പാ അടിവരയിട്ടു പറഞ്ഞു.

സിനഡ് എന്നാൽ സഭയായി എന്നും നിലനിൽക്കുന്നതിനു സഹായിക്കുന്ന ഒരു ശൈലിയും, മനോഭാവവുമാണെന്നു  പറഞ്ഞ പാപ്പാ ഈ ഒരു അനുഭവം നമുക്ക് പ്രദാനം ചെയ്യുന്നത്, പങ്കാളിത്തവും, കൂട്ടായ്മയും ആണെന്നും കൂട്ടിച്ചേർത്തു. ഈ അടിസ്ഥാന ആശയമാണ് ഫ്രാൻസിസ് പാപ്പാ, തന്റെ പത്രോസിനടുത്ത ശുശ്രൂഷാവേളയിൽ, സിനഡൽ സമ്മേളനങ്ങളിൽ, പ്രത്യേകിച്ചും കുടുംബങ്ങൾക്ക് വേണ്ടിയുള്ള സിനഡിൽ മുൻപോട്ടു വച്ചതെന്നും പാപ്പാ ചൂണ്ടിക്കാട്ടി. ഇതിന്റെ പര്യവസാനം സിനഡാലിറ്റിയെക്കുറിച്ചുള്ള സമ്മേളനത്തിൽ ആയിരുന്നുവെന്നതും പാപ്പാ അനുസ്മരിച്ചു.

മെത്രാന്മാരുടെ സിനഡ് സ്വാഭാവികമായും അതിന്റെ സ്ഥാപനപരമായ ശരീരഘടന നിലനിർത്തുന്നുവെങ്കിലും, കാലത്തിനനുസരിച്ചുള്ള ഫലസമ്പുഷ്ടി അനുഭവവേദ്യമാണെന്നും പറഞ്ഞ പാപ്പാ, ഈ ഫലങ്ങൾ കൊയ്യുന്നതിനും, ഭാവി പ്രതിഫലനം നടത്തുന്നതിനുമുള്ള  ഉത്തരവാദിത്വം ഉപദേശക സമിതി അംഗങ്ങളിൽ നിക്ഷിപ്തമാണെന്നതും അനുസ്മരിച്ചു. എല്ലാവർക്കും അവരുടെ സേവനങ്ങളിൽ തന്റെ പ്രോത്സാഹനം നൽകിക്കൊണ്ടും, നന്ദിയർപ്പിച്ചുകൊണ്ടുമാണ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചത്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)