സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത: ബൈബിള്‍ കലോല്‍സവം പുതുക്കിയ നിയമാവലി പ്രസിദ്ധീകരിച്ചു.

സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത: ബൈബിള്‍ കലോല്‍സവം പുതുക്കിയ നിയമാവലി പ്രസിദ്ധീകരിച്ചു.

maa48

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ എട്ടാമത് രൂപത ബൈബിള്‍ കലോല്‍സവത്തിന്റെ പുതുക്കിയ നിയമാവലി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രകാശനം ചെയ്തു.

നവംബര്‍ 15 ന് സ്‌കെന്തോര്‍പ്പില്‍ വച്ചണ് . ഈ വര്‍ഷത്തെ കലോത്സവo. 

പ്രോട്ടോ സിഞ്ചെല്ലൂസ്  റവ. ഡോ  ആന്റണി ചുണ്ടെലിക്കാട്ട്, ചാന്‍സലര്‍ റവ. ഡോ . മാത്യു പിണക്കാട്ട്, കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ജോര്‍ജ് എട്ടുപറയില്‍, കമ്മീഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ആന്റണി മാത്യു, ജോയിന്റ് കോര്‍ഡിനേറ്റര്‍സ് ജോണ്‍ കുര്യന്‍, മര്‍ഫി തോമസ്, കലോത്സവം ജോയിന്റ് കോ-ഓര്‍ഡിനേറ്റര്‍ ജിമ്മിച്ചന്‍ ജോര്‍ജ്ജ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

എല്ലാ റീജിയണുകളിലും ഒരേ രീതിയില്‍ മത്സരങ്ങള്‍ നടക്കത്തക്ക രീതിയിലാണ് മത്സരങ്ങളുടെ നിയമാവലിയും വിഷയങ്ങളും ക്രമപ്പെടുത്തിയിരിക്കുന്നത്.

രൂപതാ ബൈബിള്‍ അപ്പോസ്റ്റലേറ്റിന്റെ നേതൃത്വത്തിലാണ് ബൈബിള്‍ കലോത്സവം നടത്തുന്നത്

 


Comment As:

Comment (0)