app74

പഹൽഗാമിലെ ഭീകരാക്രമണം മാനവികതയ്ക്കും മതസൗഹാർദ്ദത്തിനും രാജ്യസുരക്ഷയ്ക്കും വെല്ലുവിളി: കെ സി ബി സി

പഹൽഗാമിലെ ഭീകരാക്രമണം മാനവികതയ്ക്കും മതസൗഹാർദ്ദത്തിനും രാജ്യസുരക്ഷയ്ക്കും വെല്ലുവിളി: കെ സി ബി സി

ജമ്മു കാശ്മീരിലെ വിനോദസഞ്ചാര കേന്ദ്രമായ പഹൽഗാമിൽ സംഭവിച്ച നിഷ്ഠൂരമായ ഭീകരാക്രമണം ലോകമനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. വിനോദ സഞ്ചാരികളായി പലയിടത്തുനിന്നും എത്തിച്ചേർന്നവർക്കിടയിൽ നിന്ന് മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ഇരകളെ തെരഞ്ഞെടുത്ത് കൊലപ്പെടുത്തിയ അക്രമികൾ രാജ്യവും ആഗോള സമൂഹവും കാത്തുസൂക്ഷിക്കുന്ന മതേതര മൂല്യങ്ങൾക്കെതിരായ പൈശാചികമായ നീക്കമാണ് നടത്തിയത്.

രാജ്യത്തിന് അകത്തും പുറത്തും മതത്തിന്റെ പേരിൽ സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന, അപരരെ കൊന്നൊടുക്കാൻ പദ്ധതികൾ മെനയുന്ന എല്ലാ നീക്കങ്ങൾക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കാനും അതീവ ജാഗ്രത പുലർത്താനും സർക്കാർ സംവിധാനങ്ങൾ തയ്യാറാകണം. മത വർഗീയ സംബന്ധമായ അസ്വാരസ്യങ്ങൾ വർധിച്ചുകൊണ്ടിരിക്കുന്ന ഇക്കാലഘട്ടത്തിൽ ശാന്തിയും സമാധാനവും ഉറപ്പുവരുത്താൻ സാമൂഹിക - സാമുദായിക - മത നേതൃത്വങ്ങൾ ഭരണ നേതൃത്വങ്ങൾക്കൊപ്പം നിലകൊള്ളുകയും വേണം.

പഹൽഗാമിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടും കേരള കത്തോലിക്കാ സഭയുടെ ഐക്യദാർഡ്യവും അനുശോചനവും ഹൃദയത്തിൻ്റെ ഭാഷയിൽ അറിയിക്കുന്നതോടൊപ്പം, ലോകമെമ്പാടും ഇത്തരത്തിൽ കൊല്ലപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ഭീഷണികൾ നേരിടുകയും ചെയ്യുന്ന അനേകായിരങ്ങളുടെ ദുരവസ്ഥയിൽ ആശങ്ക രേഖപ്പെടുത്തുകയും ചെയ്യുന്നുവെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ-  ഫാ. തോമസ് തറയിൽ പ്രസ്താവനയിൽ അറിയിച്ചു

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m

 


Comment As:

Comment (0)