പുതിയതായി കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ബോണ്ടിംഗ് ഫാമിലീസ് പദ്ധതിയുടെ ഭാഗമായി നിയമ അവബോധ സെമിനാറും സ്വാശ്രയസംഘ ശാക്തീകരണ പരിപാടിയും സംഘടിപ്പിച്ചു.
പോക്‌സോ ആക്ടിനെക്കുറിച്ചും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചും അവയ്‌ക്കെ തിരായുള്ള നിയമസംരക്ഷണ സാധ്യതകളെക്കുറിച്ചും അവബോധം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ്
തെള്ളകം ചൈതന്യയില്‍ വെച്ച് സെമിനാർ സംഘടിപ്പിച്ചത്.
പരിപാടിയുടെയും ഉദ്ഘാടനം കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ നിര്‍വ്വഹിച്ചു.
കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെഎസ്എസ്എസ് ലീഡ് കോ-ഓര്‍ഡിനേറ്റര്‍മാരായ ബെസി ജോസ്, മേഴ്‌സി സ്റ്റീഫന്‍, കിടങ്ങൂര്‍ മേഖല കോ-ഓര്‍ഡിനേറ്റര്‍ ബിജി ജോസ് എന്നിവര്‍ പ്രസംഗിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m