തങ്ങളെ വിശ്വാസത്തിൽ സ്ഥിരീകരിക്കുകയും ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ ക്രിസ്തുവിനെ പിൻചെല്ലാൻ സഹായിക്കുകയും ചെയ്യുന്ന തങ്ങളുടെ പുതിയ ഇടയന് റോം രൂപത പ്രാർത്ഥന ഉറപ്പു നല്കുകയും സ്വാഗതമോതുകയും ചെയ്തു
റോം വികാരിയാത്ത് റോമിൻറെ മെത്രാൻ കൂടിയായ പുതിയ പാപ്പാ ലിയൊ പതിനാലാമനെ സഹർഷം സ്വാഗതം ചെയ്തുകൊണ്ട് പുറപ്പെടുവിച്ച ഒരു പത്രക്കുറിപ്പിലാണ് ഈ വിവരം അറിയിച്ചത് .
വെല്ലുവിളികളും വൈരുദ്ധ്യങ്ങളും നിറഞ്ഞതും എന്നാൽ എപ്പോഴും ദൈവത്തിൻറെ അത്ഭുതങ്ങളാൽ സമ്പന്നവുമായ ഈ കാലഘട്ടത്തിലെ പൊടിപടലങ്ങൾ നിറഞ്ഞതും ദുർഘടങ്ങളുമായ വഴികളിലൂടെ ക്രിസ്തുവിനോടൊപ്പം നടക്കാൻ ആഗ്രഹിക്കുന്നതിനാൽ റോം രൂപത പാപ്പായൊ സ്നേഹിക്കുന്നുവെന്ന് കുറിപ്പിൽ പറയുന്നു.