കോട്ടപ്പുറം രൂപതാദിനാഘോഷത്തിനും വിശുദ്ധ തോമാശ്ലീഹായുടെ തിരുനാളിനും ഇന്ന് കൊടിയേറും. കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍. റോക്കി റോബി കളത്തില്‍ കൊടിയേറ്റ് നിര്‍വ്വഹിക്കും. തുടര്‍ന്ന് നടക്കുന്ന ദിവ്യബലിക്ക് രൂപത എപ്പിസ്‌കോപ്പല്‍ വികാരി റവ.ഡോ. ഫ്രാന്‍സിസ്‌കോ പടമാടന്‍ മുഖ്യകാര്‍മ്മികനാകും. കടക്കര ഉണ്ണിമിശിഹ പള്ളി വികാരി ഫാ. മിഥുന്‍ മെന്റസ് പ്രസംഗിക്കും.
രണ്ടിന് വൈകീട്ട് 5.30 ന് ദിവ്യബലിക്ക് ഗോതുരുത്ത് ഫൊറോന വികാരി ഫാ. ജാക്‌സന്‍ വലിയപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. രൂപത ഫിനാന്‍ഷ്യല്‍ അഡ്മിസ്‌ട്രേറ്റര്‍ ഫാ.ജോബി കാട്ടാശേരി പ്രസംഗിക്കും. ജൂലൈ മൂന്നിന് വൈകീട്ട് 4.30ന് കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് എല്‍പി സ്‌കൂളില്‍ നിന്ന് കോട്ടപ്പുറം മാര്‍ക്കറ്റിലെ സെന്റ് തോമസ് കപ്പേളയിലേക്ക് നടക്കുന്ന പ്രവേശന പ്രദക്ഷിണത്തില്‍ ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിനൊപ്പം രൂപത, ഇടവക, സന്യസ്ത പ്രതിനിധികളും രൂപതയിലെ വൈദീകരും അണിനിരക്കും. തുടര്‍ന്ന് സെന്റ് തോമസ് കപ്പേളയില്‍ ബിഷപ്പിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലി. രൂപത വാര്‍ഷിക പദ്ധതിയുടെയും ക്രിസ്ബാന്റിന്റെ കവര്‍ സോങ്ങിന്റെ പ്രകാശനവും ഫെസിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനവും നടക്കും
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m