തിരുവനന്തപുരം : ബെംഗളുരുവിലെ മലയാളി വിദ്യാർത്ഥികള്‍ക്കിടയില്‍ വ്യാപകമാവുന്ന ആത്മഹത്യാ പ്രവണത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.
വിഷയത്തില്‍ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വനിതാ ശിശു വികസന വകുപ്പിനോട് മന്ത്രി ആവശ്യപ്പെട്ടു.
“സംസ്ഥാനത്തെ ആശങ്കപ്പെടുത്തുന്ന വിഷയമാണ് പുറത്തുവന്ന വാർത്ത. വിദ്യാർഥികള്‍ക്കിടയില്‍ ആത്മഹത്യ എന്തുകൊണ്ട് കൂടുന്നു എന്ന് പരിശോധിക്കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ വനിതാ ശിശു വികസന വകുപ്പിനോട് റിപ്പോർട്ട് നല്‍കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.” – വീണാ ജോർജ് പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാന്‍ ശ്രമിക്കുക. ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 04712552056)
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m