സ്നേഹത്തിന്റെ അത്താഴം പെസഹ...
സ്നേഹത്തിന്റെ അത്താഴം പെസഹ...
യേശുവിന്‍റെ ജനനവും ജീവിതവും മരണവും സ്നേഹത്തിന്‍റെ തെളിവുകളായിരുന്നു. സ്വന്തം പാദങ്ങള്‍ യേശു കഴുകുന്ന അനുഭവവും ആ ഓര്‍മ മനസ്സില്‍ താലോലിച്ചതും അതിന്‍റെ വെല്ലുവിളിയുമൊക്കെയാണു ശിഷ്യന്മാരെ മാനസാന്തരപ്പെടുത്തിയത്. സ്വാര്‍ത്ഥതയുടെ അന്തരീക്ഷത്തിലായിരുന്നു അന്ത്യഅത്താഴം. യേശുവിനെ രാജാവാക്കാന്‍ അവര്‍ ആഗ്രഹിച്ചു. ദാവീദിനെപ്പോലെ ശക്തനും പ്രതാപവാനുമായ രാജാവായിരിക്കും യേശുവെന്ന് അവര്‍ കരുതി. യേശുവിന്‍റെ രാജ്യത്തില്‍ ഒന്നാമനും രണ്ടാമനുമാകാന്‍ യോഹന്നാനും അന്ത്രയോസും മോഹിച്ചതു മറ്റു ശിഷ്യന്മാര്‍ക്ക് അസഹ്യമായി. ഇങ്ങനെ സ്ഥാനമാനങ്ങള്‍ക്കുവേണ്ടി കലഹിക്കുന്നു.
ശിഷ്യന്മാര്‍ തന്‍റെ കൂടെ നടന്നിട്ടും, തന്റെ പാതയിലൂടെയല്ലല്ലോ അവര്‍ സഞ്ചരിക്കുന്നത് എന്നതു യേശുവിനെ ദുഃഖിപ്പിച്ചു കാണും. കാലുകഴുകല്‍ ശുശ്രൂഷ (യോഹ. 13:1-17) ശിഷ്യന്മാരെ തിരുത്തുവാനുള്ള ഒരന്തിമ ശ്രമമായിട്ടാണു തിരുവചനം പ്രതിപാദിക്കുന്നത്. ഒന്നാമനായ യേശു അടിമയുടെ വേഷം (തോര്‍ത്ത്) ധരിച്ച് അടിമയുടെ വേല (അതിഥികളുടെ പാദം കഴുകുക) ചെയ്യുന്നു. വ്യക്തമായ സന്ദേശമിതാണ്: അടിമകളുടെ പാദങ്ങള്‍ കഴുകുവാനുള്ള സ്നേഹമുള്ളവനാണു ദൈവരാജ്യത്തിലെ ഒന്നാമന്‍. ശിഷ്യന്മാര്‍ ഗുരുവിനെപ്പോലെ വ്യവസ്ഥയില്ലാതെ സ്നേഹിക്കുന്നവനായിരിക്കണം. ഗുരുവും നാഥനുമായ യേശു അടിമയാകുന്നതിലൂടെ നിലവിലുള്ള സാമൂഹ്യക്രമം അട്ടിമറിക്കപ്പെട്ടു.
വാക്കുകളേക്കാള്‍ ശക്തം മാതൃകയാണ്. എങ്കിലും പാദങ്ങള്‍ കഴുകുന്നതിന്‍റെ സന്ദേശം ശിഷ്യന്മാര്‍ ശരിക്കും മനസ്സിലാക്കണമെന്നാഗ്രഹിച്ച യേശു ‘ഞാന്‍ ചെയ്തതുപോലെ നിങ്ങളും പരസ്പരം പാദങ്ങള്‍ കഴുകണ’മെന്ന് (13:15) കല്പിപ്പിച്ചു. സ്വർഗ്ഗരാജ്യത്തിൽ ഒന്നാമനാകനാൻ ആഗ്രഹിക്കുന്നവൻ ശ്രശ്രൂഷിക്കപ്പെടേണ്ടവനല്ല, ശ്രുശൂഷ ചെയ്യേണ്ടവനാണ് എന്ന് ശിഷ്യൻമാർക്ക് മനസിലായി. അവര്‍ നിസ്വാര്‍ത്ഥരായി, മരിക്കാനും തയ്യാറുള്ളവരായി. തിരുവചന ധ്യാനത്തിലൂടെയും, ദൈവകൃപയിലൂടെയും സ്നേഹവും, എളിമയും, ശ്രശ്രൂഷയും ജീവിതത്തിൽ മുറുകെ പിടിക്കാം.
വാക്കുകളേക്കാള്‍ ശക്തം മാതൃകയാണ്.. സ്വന്തം
ബലഹീനതകളെയും കുറവുകളെയും കുറിച്ച് ചിന്തിക്കുമ്പോൾ അപരന്റെ പാദത്തോളം
താഴാനുള്ള കരുത്ത് ലഭിക്കുന്നു..
ഏവർക്കും പെസഹ തിരുനാൾ മംഗളങ്ങൾ..
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0