j4

രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിവിവേചനം അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി; കരട് വിജ്ഞാപനം വെ

രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിവിവേചനം അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി; കരട് വിജ്ഞാപനം വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്നും യുജിസിക്ക് നിര്‍ദ്ദേശം

ന്യൂ ഡല്‍ഹി: രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിവിവേചനം അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി. കലാലയങ്ങളിലെ ജാതിവിവേചനം അവസാനിപ്പിക്കാനുള്ള നിയന്ത്രണസംവിധാനത്തിന്റെ കരട് വിജ്ഞാപനം ചെയ്യാൻ യു.ജി.സി.ക്ക് സുപ്രീംകോടതി നിർദേശം നല്‍കി.

കേന്ദ്ര, സംസ്ഥാന, സ്വകാര്യ, കല്‍പ്പിത സർവകലാശാലകളിലെ ജാതിവിവേചനം അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനാണ് നിർദ്ദേശം.

കരട് വിജ്ഞാപനം വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്നും അതില്‍ അഭിപ്രായ, നിർദേശങ്ങള്‍ തേടണമെന്നും കോടതി ആവശ്യപ്പെട്ടു. യു.ജി.സി റെഗുലേഷനില്‍ പറയുന്ന തുല്യ അവസര സെല്ലുകള്‍ എത്ര സ്ഥാപനങ്ങളില്‍ രൂപവത്കരിച്ചുവെന്നതിന്റെ വിവരം ശേഖരിക്കാനും ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.

ആത്മഹത്യചെയ്ത വിദ്യാർത്ഥികളായ രോഹിത് വെമുല, പായല്‍ തദ്വി എന്നിവരുടെ അമ്മമാർ നല്‍കിയ ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഇത്തരമൊരു നിർദ്ദേശം യുജിസിക്ക് നല്‍കിയത്

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                   Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)