ff302

ഒന്നാം നിഖ്യാ കൗൺസിലിന്റെ 1,700-ാം വാർഷികത്തോടനുബന്ധിച്ച് ചരിത്ര രേഖ പുറത്തിറക്കി വത്തിക്കാൻ.

ഒന്നാം നിഖ്യാ കൗൺസിലിന്റെ 1,700-ാം വാർഷികത്തോടനുബന്ധിച്ച് ചരിത്ര രേഖ പുറത്തിറക്കി വത്തിക്കാൻ.

സില്‍വസ്റ്റര്‍ ഒന്നാമന്‍ മാര്‍പാപ്പയുടെ പൊന്തിഫിക്കേറ്റ് സമയത്ത് വിളിച്ചുകൂട്ടിയ കൗണ്‍സില്‍ ഓഫ് നിഖ്യയുടെ  1700 ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള  ചരിത്രരേഖ വത്തിക്കാന്‍ പുറത്തിറക്കി.

‘ ദൈവപുത്രനായ യേശുക്രിസ്തു, രക്ഷകന്‍: നിഖ്യാ എക്യുമെനിക്കല്‍ കൗണ്‍സിലിന്റെ 1700 ാം വാര്‍ഷികം’ എന്ന തലക്കെട്ടില്‍ ഇന്റര്‍നാഷണല്‍ തിയോളജിക്കല്‍ കമ്മീഷനാണ് (ഐറ്റിസി) രേഖ പ്രസിദ്ധീകരിച്ചത്.

ക്രിസ്തു നമ്മുടെ പ്രത്യാശ എന്ന വിഷയത്തെ കേന്ദ്രീകരിച്ച് ആഘോഷിക്കുന്ന ജൂബിലി വര്‍ഷത്തിലും, കിഴക്കും പടിഞ്ഞാറും ഉള്ള ക്രൈസ്തവര്‍ ഈസ്റ്റര്‍ ഒരേദിവസം ആഘോഷിക്കുന്ന വര്‍ഷത്തിലുമാണ് നിഖ്യാ കൗണ്‍സിലിന്റെ 1700 ാം വാര്‍ഷികം ആഘോഷിക്കുന്നതെന്നുള്ളത് ശ്രദ്ധേയമാണെന്ന് ഐറ്റിസി പത്രക്കുറിപ്പില്‍ പറഞ്ഞു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)