ലെയോ പതിനാലാമൻ പാപ്പയുടെ ജീവചരിത്രം ഇഡബ്ല്യുടിഎന്‍ ഇന്ന് പുറത്തിറക്കും .
ലോകത്തെ ആദ്യത്തേതും ഏറ്റവും വലുതുമായ കത്തോലിക്ക ടെലിവിഷന്‍ ശൃംഖലയായ ‘ദി എറ്റേര്‍ണല്‍ വേള്‍ഡ് ടെലിവിഷന്‍ നെറ്റ്വര്‍ക്ക്’ (EWTN) ന്യൂസിന്റെ വൈസ് പ്രസിഡന്റും എഡിറ്റോറിയൽ ഡയറക്ടറുമായ മാത്യു ബൺസണാണ് "ലെയോ പതിനാലാമൻ: ആദ്യത്തെ അമേരിക്കൻ പാപ്പയുടെ വിവരണം" എന്ന പേരില്‍ ജീവചരിത്രം പ്രസിദ്ധീകരിക്കുന്നത് .
മെയ് 8ന് പത്രോസിന്റെ 267-ാമത് പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ട അറുപത്തിയൊന്‍പതുകാരനായ റോബർട്ട് പ്രെവോസ്റ്റിന്റെ ജീവിതം കേന്ദ്രമാക്കിയുള്ള ആദ്യത്തെ ആധികാരിക ജീവചരിത്രമാണ് ഇത്.
വത്തിക്കാനിലെ കാമ്പോ സാന്റോ ട്യൂട്ടോണിക്കോയിൽ പ്രാദേശിക സമയം വൈകുന്നേരം 5:30 ന് നടക്കുന്ന പരിപാടിയിലാണ് പുസ്തകം ഔദ്യോഗികമായി പുറത്തിറക്കുക അപ്പോസ്തലന്മാരുടെ പിൻഗാമി എന്ന നിലയിൽ അദ്ദേഹത്തിന്റെ മൂന്ന് അടിസ്ഥാന റോളുകളിലെ വിശദമായ ചരിത്രം നല്‍കിക്കൊണ്ടാണ് ജീവചരിത്രം പുരോഗമിക്കുന്നത്. ഒരു പുരോഹിതൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വിശുദ്ധീകരണ പങ്ക്, ഒരു ബിഷപ്പ് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ഭരണപരമായ പങ്ക്, ഒരു അധ്യാപകനും മിഷ്ണറിയും എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവാചക ദൗത്യപരമായ പങ്ക് എന്നീ തലങ്ങളിലൂടെയാണ് ജീവചരിത്ര വിവരണം പുരോഗമിക്കുക.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m