റഷ്യൻ വ്യോമാക്രമണത്തിൽ കീവിലെ ചരിത്രപ്രസിദ്ധമായ ഹോളി വിസ്ഡം കത്തീഡ്രൽ തകർന്നു.
ജൂൺ പത്തിന് കീവിലും ഒഡെസയിലും നടന്ന റഷ്യൻ ഡ്രോൺ ആക്രമണത്തിൽ ഏഴോളം പേർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 315-ലധികം ഡ്രോണുകൾ പ്രയോഗിച്ച അഞ്ച് മണിക്കൂർ നീണ്ടുനിന്ന ആക്രമണം, മൂന്ന് വർഷത്തെ യുദ്ധത്തിൽ ഉക്രൈൻ്റെ തലസ്ഥാനത്ത് നടന്ന ‘ഏറ്റവും വലിയ' ആക്രമണങ്ങളിൽ ഒന്നായിരുന്നുവെന്ന് ഉക്രെയ്ൻ പ്രസിഡന്റ് വോളോഡൈമർ സെലെൻസ്കി പറഞ്ഞു.
പതിനൊന്നാം നൂറ്റാണ്ടിൽ നിർമ്മിച്ച ഹോളി വിസ്ഡം കത്തീഡ്രൽ തകർന്നതിനെക്കുറിച്ച് ഉക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ ആർച്ച് ബിഷപ്പ് ബോറിസ് ഗുഡ്‌സിയാക് പറയുന്നത് ഇപ്രകാരമാണ്: "ആയിരം വർഷമായി ഈ പുണ്യസ്ഥലം വിവിധ അധിനിവേശങ്ങളെയും കമ്മ്യൂണിസ്റ്റ് പീഡനങ്ങളെയും അതിജീവിച്ചു. പാരീസിലെ നോട്രെ ഡാം, റോമിലെ സെന്റ് പീറ്റേഴ്സ് ബസിലിക്ക, മെക്സിക്കോ സിറ്റിയിലെ ഗ്വാഡലൂപ്പിലെ ബസിലിക്ക, ന്യൂയോർക്ക് നഗരത്തിലെ സെൻ്റ് പാട്രിക്സ് കത്തീഡ്രൽ എന്നിവ പോലെ, സെൻ്റ് സോഫിയ എന്ന പേരിൽ അറിയപ്പെടുന്ന ഈ കത്തീഡ്രൽ രാഷ്ട്രത്തിന്റെ അതുല്യമായ ആത്മീയ പ്രതീകമായി നിലകൊള്ളുന്ന ഒന്നാണ്.
റഷ്യയുടെ ഉക്രൈൻ അധിനിവേശവും നിരന്തരമായ ബോംബാക്രമണങ്ങളും ആരെയും വെറുതെ വിടുന്നില്ല," നിരപരാധികളായ സാധാരണക്കാരുടെ കൊലപാതകങ്ങൾ ചൂണ്ടിക്കാട്ടി ആർച്ച് ബിഷപ്പ് ബോറിസ് ഗുഡ്സിയാക് പറഞ്ഞു. ഈ യുദ്ധത്തിൽ 4,000-ത്തിലധികം സ്കൂളുകൾ, ഏകദേശം 1,600 മെഡിക്കൽ സൗകര്യങ്ങൾ, 236,000 റെസിഡൻഷ്യൽ കെട്ടിടങ്ങൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്, അദ്ദേഹം റിപ്പോർട്ട് ചെയ്തു.
പുരാതന റഷ്യയിലെ കത്തോലിക്കർ, ഓർത്തഡോക്സ് എന്നിവരിലേക്ക് വേരുകൾ ഉള്ള എല്ലാ ക്രിസ്ത്യാനികളുടെയും മാതൃസഭയായി വർത്തിക്കുന്ന യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായിരുന്നു ഈ കത്തീഡ്രൽ.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m