പുതിയ പാപ്പായുടെ സ്ഥാനാരോഹണ ദിവ്യബലി മെയ് പതിനെട്ടിന്.

പുതിയ പാപ്പായുടെ സ്ഥാനാരോഹണ ദിവ്യബലി മെയ് പതിനെട്ടിന്.

m22


ലിയൊ പതിനാലാമൻ മാർപാപ്പായുടെ സഭാ ഭരണത്തിൻറെ ഔപചാരിക ആരംഭംകുറിക്കുന്ന ദിവ്യബലി മെയ് 18-ന് വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസലിക്ക അങ്കണത്തിൽ നടക്കും.

പ്രാദേശിക സമയം രാവിലെ 10 മണിക്ക്, അതായത്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30-ന് ആയിരിക്കും സ്ഥാനാരോഹണ ദിവ്യബലി.

പാപ്പായുടെ പരിപാടികളുടെ പട്ടിക പൊന്തിഫിക്കൽ ഭവന കാര്യാലയം (Prefecture of the Papal Household)മാണ് പ്രസിദ്ധികരിച്ചത് . 
മെയ് 10-25 വരെയുള്ള പരിപാടികളുടെ പട്ടികയാണ് പരസ്യപ്പെടുത്തപ്പെട്ടിരിക്കുന്നത്.

ഞായറാഴ്ച പുതിയ പാപ്പാ ആദ്യമായി മദ്ധ്യാഹ്ന പ്രാർത്ഥന വത്തിക്കാനിൽ  നയിക്കും. വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ, ആശീർവ്വാദത്തിൻറെ മട്ടുപ്പാവ് എന്നറിയപ്പെടുന്ന, മദ്ധ്യ മട്ടുപ്പാവിൽ (ബാൽക്കണി) നിന്നായിരിക്കും പാപ്പാ “സ്വർല്ലോക രാജ്ഞീ ആനന്ദിച്ചാലും”   എന്നു തുടങ്ങുന്ന ഉയിർപ്പുകാല ത്രികാലജപം ചൊല്ലുക. പന്ത്രണ്ടാം തീയതി തിങ്കളാഴ്ച പാപ്പാ ലോക മാദ്ധ്യമപ്രവർത്തകരുമായും 16-ന് വെള്ളിയാഴ്ച നയതന്ത്ര പ്രതിനിധികളുടെ തലവന്മാരുമായും കൂടിക്കാഴ്ച നടത്തും. 21-ന് പൊതുകൂടിക്കാഴ്ച അനുവദിക്കും. 24-ന് പാപ്പാ റോമൻ കൂരിയാംഗങ്ങളും വത്തിക്കാൻ ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തും. കൂടാതെ തിരഞ്ഞെടുപ്പിനു ശേഷം പാപ്പാ റോമിലെ പേപ്പൽ ബസിലിക്കകളുടെ അധികാരമേല്ക്കുന്ന പ്രതീകാത്മക ചങ്ങുകൾ മെയ് 20 (റോമിൻറെ ചുമരുകൾക്ക് വെളിയിലുള്ള വിശുദ്ധ പൗലോസിൻറെ ബസിലിക്ക), 25 (വിശുദ്ധ ജോൺ ലാറ്ററൻ, വിശുദ്ധ മേരി മേജർ) എന്നീ തീയതികളിൽ നടക്കും,

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                          Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)