കേരള സഭയ്ക്ക് ഇത് അഭിമാന നിമിഷം മലയാളി വൈദികൻ ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേലിനെ പഞ്ചാബിലെ ജലന്തർ രൂപതയുടെ മെത്രാനായി പാപ്പാ നിയമിച്ചു.
ഇന്നലെ വൈകുന്നേരം ആണ് ലിയൊ പതിനാലാമൻ പാപ്പാ ഈ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്.
1962 ഡിസംബർ 24-ന് പാലാ രൂപതയിൽപ്പെട്ട കലക്കെട്ടിയിൽ ആയിരുന്നു നിയുക്ത മെത്രാൻ ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേലിൻറെ ജനനം. നാഗ്പൂരിൽ വൈദികപഠനം പൂർത്തിയാക്കിയതിനു ശേഷം 1991 മെയ് 1-ന് ജലന്തർ രൂപതയ്ക്കുവേണ്ടി പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം ഇടവകവികാരി, സെമിനാരി അദ്ധ്യാപകൻ, വിദ്യാലയ മേധാവി, ജലന്തർ രൂപതാ കോടതിയംഗം, തുടങ്ങിയ വിവിധ മേഖലകളിൽ സേവനം ചെയ്തിട്ടുണ്ട്.
റോമിലെ ഉർബനിയായന പൊന്തിഫിക്കൽ സർവ്വകാലാശാലയിൽ നിന്ന് കാനൻ നിയമത്തിൽ ബിരുദം നേടിയിട്ടുണ്ട് നിയുക്തമെത്രാൻ
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0