ഈ വർഷത്തെ കരംവീർ അവാർഡ് ഇൻഡോര്‍ രൂപതാ അധ്യക്ഷന്.

ഈ വർഷത്തെ കരംവീർ അവാർഡ് ഇൻഡോര്‍ രൂപതാ അധ്യക്ഷന്.

maa113

രാജ്യത്തു ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന ദിനപത്രമായ ദൈനിക് ഭാസ്‌കർ,ഏര്‍പ്പെടുത്തിയ കരംവീർ അവാർഡിന് ഇൻഡോര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് തോമസ് കുറ്റിമാക്കലിനെ തിരഞ്ഞെടുത്തു.

സമൂഹത്തിന് മാതൃകാപരമായ സംഭാവനകൾ നൽകുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കുന്ന അവാര്‍ഡാണിത്. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാമൂഹിക ക്ഷേമം എന്നീ മേഖലകളിൽ ഇന്‍ഡോര്‍ രൂപത നടത്തിയ മികച്ച പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരമാണ് അവാര്‍ഡ്.

ഒരു വർഷത്തിലേറെയായി ഇൻഡോർ ബിഷപ്പായി സേവനം ചെയ്യുകയാണെന്നും ഈ അവാർഡ് തന്റെ പരിശ്രമത്തിനുള്ള അംഗീകാരമല്ല, ഈ ബഹുമതിയുടെ യഥാർത്ഥ ക്രെഡിറ്റ് മുൻഗാമികൾക്കാണെന്നും ബിഷപ്പ് തോമസ് കുറ്റിമാക്കല്‍ പറഞ്ഞു. മുൻകാല ബിഷപ്പുമാർ, വൈദികര്‍, കന്യാസ്ത്രീകൾ, വർഷങ്ങളായി രൂപത നടത്തുന്ന സ്കൂളുകളിലും ആശുപത്രികളിലും സാമൂഹിക സ്ഥാപനങ്ങളിലും അക്ഷീണം പ്രവർത്തിച്ച എല്ലാ ജീവനക്കാർക്കും അവകാശപ്പെട്ടതാണ് ഈ ബഹുമതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 


Comment As:

Comment (0)