രണ്ട് കത്തോലിക്ക സന്യാസിനികള്‍ കൊല്ലപ്പെട്ടു
രണ്ട് കത്തോലിക്ക സന്യാസിനികള്‍ കൊല്ലപ്പെട്ടു
സായുധ സംഘം ഹെയ്തിയിൽ നടത്തിയ ആക്രമണത്തില്‍ 2 കത്തോലിക്ക സന്യാസിനികള്‍ കൊല്ലപ്പെട്ടു.
സിസ്റ്റര്‍ ഇവാനെറ്റ് ഒനെസെയര്‍, സിസ്റ്റര്‍ ജീൻ വോൾട്ടയര്‍ എന്നിവരാണ് ഗുണ്ടാസംഘം നടത്തിയ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്.
രാജ്യത്തുടനീളമുള്ള നിരവധി നഗരങ്ങളിൽ ഗുണ്ടാസംഘങ്ങള്‍ അക്രമം വിതയ്ക്കുന്നത് തുടരുകയാണ്. വിവ്രെ എൻസെംബിൾ (കൺവിവിർ) എന്നറിയപ്പെടുന്ന ഗുണ്ടാ സഖ്യത്തിലെ അംഗങ്ങൾ നടത്തിയ ആക്രമണത്തിലാണ് സന്യാസിനികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടത്.
സിസ്റ്റേഴ്‌സ് ഓഫ് സെന്റ് തെരേസ് ഓഫ് ദി ചൈൽഡ് ജീസസ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണ് കൊല്ലപ്പെട്ട സന്യസ്തര്‍.
ഹെയ്തി എപ്പിസ്കോപ്പൽ കോൺഫറൻസ് (CEH) വക്താവ് ഫാ. മാർക്ക് ഹെൻറി സിമിയോൺ സംഭവത്തെ അപലപിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m