ഫാ. സിൽവസ്റ്റർ ഒകെചുക്വുവിന്റെ കൊലപാതകികളെന്ന് സംശയിക്കപ്പെടുന്ന രണ്ടുപേർ പിടിയിൽ.
ഫാ. സിൽവസ്റ്റർ ഒകെചുക്വുവിന്റെ കൊലപാതകികളെന്ന് സംശയിക്കപ്പെടുന്ന രണ്ടുപേർ പിടിയിൽ.
വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ കദുന (Kaduna) സംസ്ഥാനത്തുള്ള കഫഞ്ചൻ (Kafanchan) അതിരൂപതയിലെ ഫാ. സിൽവസ്റ്റർ ഒകെചുക്വു (Fr. Sylvester Okechukwu) എന്ന വൈദികന്റെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരെന്നു കരുതപ്പെടുന്ന രണ്ടുപേർ പിടിയിലായി. ഓപ്പറേഷൻ സേഫ് ഹാവെൻ എന്ന പ്രത്യേക മിലിട്ടറി സംഘം നടത്തിയ ഒരു റെയ്‌ഡിലാണ് പ്രധാന പ്രതിയെ കീഴടക്കിയത്.
കൊലപാതകവുമായി ബന്ധപ്പെട്ടു നടത്തിയ ആദ്യചോദ്യം ചെയ്യലിൽ, ഫാ. സിൽവസ്റ്ററിനൊപ്പമുണ്ടായിരുന്ന ഒരാളാണ് അദ്ദേഹത്തെ തട്ടിക്കൊണ്ടുപോകാൻ ആവശ്യപ്പെട്ടതെന്ന്, സംഭവത്തിന് പിന്നിലെ പ്രധാന പ്രതിയെന്നു കരുത്തപ്പെടുന്നയാൾ വെളിപ്പെടുത്തി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m