ക്യാൻസര്‍ സാധ്യതയെന്ന് പഠനം; മിഠായികളിലും പാനീയങ്ങളിലും ചേര്‍ക്കുന്ന കൃത്രിമ നിറത്തിന് നിരോധനമേര്‍പ്
ക്യാൻസര്‍ സാധ്യതയെന്ന് പഠനം; മിഠായികളിലും പാനീയങ്ങളിലും ചേര്‍ക്കുന്ന കൃത്രിമ നിറത്തിന് നിരോധനമേര്‍പ്പെടുത്തി യുഎസ്
ന്യൂ യോർക്ക്: ഭക്ഷ്യ വസ്തുക്കളിലും പാനീയങ്ങളിലും നിറം നല്‍കാൻ ഉപയോഗിക്കുന്ന റെഡ് ഡൈ നമ്ബർ- 3 എന്ന രാസവസ്തുവിന് നിരോധനം ഏർപ്പെടുത്തി അമേരിക്ക.
മൃഗങ്ങളില്‍ ക്യാൻസർ സാധ്യതയുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കയിലെ ഫുഡ് അന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ബുധനാഴ്ച നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. മിഠായികളും ചെറികളും ഉള്‍പ്പെടെ ആയിരക്കണക്കിന് ഭക്ഷ്യ വസ്തുക്കളിലും ഫ്രൂട് ഡ്രിങ്കുകളിലും സ്ട്രോബെറി ഫ്ലേവറുള്ള മില്‍ക് ഷേക്കുകളിലും നിറം നല്‍കാനായി ലോകവ്യാപകമായി ഉപയോഗിക്കുന്ന രാസ വസ്തുവാണിത്.
ലിപ്സ്സ്റ്റിക്ക് ഉള്‍പ്പെടെയുള്ള സൗന്ദര്യ വർദ്ധക വസ്തുക്കളില്‍ റെഡ് നമ്ബർ 3 ഉപയോഗിക്കുന്നതിന് നേരത്തെ തന്നെ അമേരിക്കയില്‍ വിലക്കുണ്ടായിരുന്നു. എന്നാല്‍ ഭക്ഷ്യ വസ്തുക്കളിലെ ഉപയോഗം തടയാത്തതു മൂലം അത് തുടർന്നുവന്നു. ഭക്ഷ്യ സുരക്ഷാ രംഗത്ത് പ്രവർത്തിക്കുന്ന ഏതാനും സംഘടനകള്‍ ഇതിന്റെ ഉപയോഗം പൂർണമായി നിരോധിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ കാലങ്ങളില്‍ അധികൃതരെ സമീപിക്കുകയും ചെയ്തിരുന്നു. ക്യാൻസർ സാധ്യതയ്ക്ക് പുറമെ കുട്ടികളുടെ സ്വഭാവത്തെയും ഇത് ബാധിക്കുമെന്ന് ചില പഠനങ്ങള്‍ പറയുന്നുണ്ട്. ഭക്ഷ്യ ഉത്പന്ന നിർമാതാക്കള്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങളില്‍ നിന്ന് റെഡ് -3 ഒഴിവാക്കാൻ 2027 ജനുവരി 15 വരെ സമയം ലഭിക്കും, മരുന്നുകളും ആരോഗ്യ സപ്ലിമെന്റുകളും ഉണ്ടാക്കുന്ന കമ്ബനികള്‍ക്ക് സമയ പരിധിയില്‍ ഒരു വർഷം കൂടി ഇളവും അനുവച്ചിട്ടുണ്ട്.
എന്താണ് റെഡ് ഡൈ നമ്ബർ - 3?
ഭക്ഷണത്തില്‍ ചേർക്കുന്നതിന് 1907 മുതല്‍ അനുമതിയുള്ള ഈ രാസവസ്തു പെട്രോളിയത്തില്‍ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. 1980ലാണ് ഇതിന്റെ ഉപയോഗം ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുമെന്ന തരത്തിലുള്ള പഠനങ്ങള്‍ പുറത്തുവരാൻ തുടങ്ങിയത്. ആണ്‍ എലികളില്‍ വലിയ ഡോസില്‍ ഈ രാസ വസ്തു വല്‍കിയ ശേഷം പരിശോധന നടത്തിയപ്പോള്‍ അവയില്‍ ഉണ്ടായ ശാരീരിക മാറ്റങ്ങള്‍ പരിശോധിച്ചാണ് ഇത്തരമൊരു നിഗമനത്തിലേക്ക് ഗവേഷകർ പ്രധാനമായും എത്തിയത്. അതുകൊണ്ടുതന്നെ ഓസ്ട്രേലിയ, ജപ്പാൻ, യൂറോപ്യൻ യൂണിയനിലെ ചില രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നേരത്തെ തന്നെ ഇതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയിലെ ചില ഭക്ഷ്യ നിർമാതാക്കള്‍ സ്വന്തം നിലയ്ക്ക് അവ തങ്ങളുടെ ഉത്പന്നങ്ങളില്‍ നിന്ന് നേരത്തെ തന്നെ ഒഴിവാക്കുകയും ചെയ്തിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/J0k00badfi0JK1dmjkDcGj
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0