വത്തിക്കാൻ ന്യൂസ് സേവനം ഇനിമുതൽ 56 ഭാഷകളിൽ...
വത്തിക്കാൻ ന്യൂസ് സേവനം ഇനിമുതൽ 56 ഭാഷകളിൽ...
വിശ്വാസം വളർത്തിയും സത്യമറിയിച്ചും വത്തിക്കാൻ ന്യൂസ് സേവനം ഇനിമുതൽ 56 ഭാഷകളിൽ ലഭ്യമാകും.
വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ ഇരുപതാം മരണവാർഷികദിനമായ 2025 ഏപ്രിൽ രണ്ടിനാണ് വത്തിക്കാൻ ന്യൂസ് അസർബൈജാനി ഭാഷയിലും സേവനമാരംഭിച്ചത്. അസർബൈജാൻ സന്ദർശിച്ച പ്രഥമ പാപ്പായാണ് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ.
യുദ്ധങ്ങളും സംഘർഷങ്ങളും ജീവിക്കുന്ന ഒരു ലോകത്ത്, മതങ്ങൾ തമ്മിലുള്ള സംവാദത്തിനും, പത്രോസിന്റെ പിൻഗാമിയുടെ സമാധാനസന്ദേശത്തിനും ഉള്ള പ്രാധാന്യം എടുത്തുകാട്ടുന്നതിൽ വത്തിക്കാൻ ന്യൂസ് ചെയ്യുന്ന ശ്രമത്തിന്റെ ഭാഗമാണ് പുതിയ ഈ കാൽവയ്‌പ്പെന്ന് വത്തിക്കാൻ മീഡിയകളുടെ എഡിറ്റോറിയൽ ഡയറക്ടർ അന്ത്രെയാ തൊർണിയെല്ലിയും (Andrea Tornielli), ലക്ഷക്കണക്കിന് ആളുകൾക്ക് പാപ്പായുമായും ആഗോളസഭയുമായുമുള്ള ബന്ധത്തിന് സഹായകരമായി മാറുന്ന ഒരു ശ്രമമാണിതെന്ന് വത്തിക്കാൻ റേഡിയോ, വത്തിക്കാൻ ന്യൂസ് എന്നിവയുടെ മേധാവിയും, എഡിറ്റോറിയൽ അസിസ്റ്റന്റ് ഡയറക്ടറുമായ മാസ്സിമിലിയാനോ മെനിക്കെത്തിയും (Massimiliano Menichetti) അഭിപ്രായപ്പെട്ടു.