ഫ്രാൻസിസ് പാപ്പായ്ക്ക് ഉപചാരമർപ്പിക്കുവാൻ ഐക്യരാഷ്ട്രസഭ വിളിച്ചുകൂട്ടിയ പ്ലീനറി സമ്മേളനത്തിന് നന്ദി

ഫ്രാൻസിസ് പാപ്പായ്ക്ക് ഉപചാരമർപ്പിക്കുവാൻ ഐക്യരാഷ്ട്രസഭ വിളിച്ചുകൂട്ടിയ പ്ലീനറി സമ്മേളനത്തിന് നന്ദി പറഞ്ഞ് വത്തിക്കാൻ.

app131

ആഗോളതലത്തിലുള്ള ചർച്ചകളുമായി തിരക്കിലായിരിക്കുന്നതിനിടയിലും, കത്തോലിക്കാസഭാധ്യക്ഷനും പത്രോസിന്റെ പിൻഗാമിയുമായ ഫ്രാൻസിസ് പാപ്പായ്ക്ക് ഉപചാരമർപ്പിക്കുവാനായും അതുവഴി അദ്ദേഹത്തിന്റെ വ്യക്തിത്വത്തെക്കുറിച്ച് വിചിന്തനം ചെയ്യാനുമായി ഐക്യരാഷ്ട്രസഭ വിളിച്ചുകൂട്ടിയ പ്രത്യേക പ്ലീനറി സമ്മേളനത്തിന് പരിശുദ്ധ സിംഹാസനത്തിന്റെ പേരിൽ നന്ദി പറഞ്ഞ്, ഐക്യരാഷ്ട്രസഭയിലേക്കുളള വത്തിക്കാൻ സ്ഥിരം നിരീക്ഷകൻ ആർച്ച്ബിഷപ് ഗബ്രിയേലേ കാച്ച.

ഫ്രാൻസിസ് പാപ്പായുടെ പ്രവർത്തനങ്ങൾ ലോകത്തിന്റെ എല്ലാ പ്രദേശങ്ങളിലും അതിന്റെ നന്മ വെളിവാക്കി എന്നതിന്റെ പ്രത്യക്ഷമായ അടയാളമാണ് ഐക്യരാഷ്ട്രസഭയിൽ ഈ സമ്മേളനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് വിവിധയാളുകൾ നടത്തിയ പ്രഭാഷണങ്ങളെന്ന് അദ്ദേഹം പ്രസ്താവിച്ചു.

വരും തലമുറകൾക്ക് മെച്ചപ്പെട്ടതും സുരക്ഷിതവുമായ ഒരു ഭാവി ഉറപ്പാക്കുന്നതിൽ, ഐക്യരാഷ്ട്രസഭയെ കേന്ദ്രമാക്കി ബഹുകക്ഷിബന്ധങ്ങൾ വളർത്തുന്നതിന്റെ പ്രാധാന്യം പാപ്പാ എടുത്തുപറഞ്ഞിരുന്നുവെന്ന് ആർച്ച്ബിഷപ് കാച്ച അനുസ്മരിച്ചു. നവീകരണവും കാലാനുസരണമായ മാറ്റങ്ങളും ആവശ്യമാണെങ്കിലും ഐക്യരാഷ്ട്രസഭ ഒരു അവശ്യഘടകമായി നിലനിൽക്കുന്നുവെന്ന് പാപ്പാ പറഞ്ഞിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                          Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)