ഈശോയുടെ തിരുമുഖം തുടച്ച വെറോനിക്കയുടെ തൂവാല വത്തിക്കാനില്‍ പ്രദര്‍ശിപ്പിച്ചു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലാണ് ണ് തിരുശേഷിപ്പ് പ്രദര്‍ശിപ്പിച്ചത്. ഈശോയുടെ തിരുമുഖം തുടയ്ക്കപ്പെട്ട വെറോനിക്കയുടെ തൂവാലയുടെ വിവിധ പതിപ്പുകൾ ഉണ്ടെന്ന് പ്രചരണമുണ്ടെങ്കിലും സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ സൂക്ഷിച്ചിരിക്കുന്നത് ഏഴാം നൂറ്റാണ്ട് മുതൽ നിലവിലുള്ള 1300 വർഷത്തിലേറെയായി സംരക്ഷിക്കുന്ന തൂവാലയാണ്.
ഈശോയുടെ തിരുമുഖം ഒപ്പിയെടുക്കപ്പെട്ട തിരുതൂവാല കാണുവാന്‍ നിരവധി പേരാണ് വത്തിക്കാനിലെത്തിയത്. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ആർച്ച്‌പ്രീസ്റ്റ് ഇറ്റാലിയൻ കർദ്ദിനാൾ മൗറോ ഗാംബെറ്റിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ദിവ്യബലിയോട് അനുബന്ധിച്ചാണ് തിരുശേഷിപ്പ് പ്രദര്‍ശനവും നടന്നത്. നിരവധി വൈദികരും തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0