റോം രൂപതയുടെ ആഭിമുഖ്യത്തിൽ ലോക സമാധാനത്തിനായി ഇന്ന് ജാഗരണ പ്രാർത്ഥന നടത്തും.
ലെയോ പതിനാലാമൻ പാപ്പ മെത്രാനായുള്ള റോം രൂപതയുടെ നേതൃത്വത്തിലാണ് റോമൻ ചുമരുകൾക്ക് വെളിയിലുള്ള വിശുദ്ധ ലോറൻസിൻറെ നാമധേയത്തിലുള്ള ബസിലിക്കയിൽ പ്രാർത്ഥന നടക്കുക. പ്രാദേശിക സമയം രാത്രി 8.30നാണ് പ്രാര്‍ത്ഥന ആരംഭിക്കുക. റോം രൂപതയുടെ വികാരി ജനറാളായ കർദ്ദിനാൾ ബൽദസ്സാരെ റെയീന പ്രാർത്ഥന നയിക്കും.
പ്രാർത്ഥനയിലൂടെ സമാധാനത്തിനായി പ്രവർത്തിക്കുകയെന്ന ദൗത്യം നവീകരിക്കേണ്ടതിൻറെ അടിയന്തിരാവശ്യകത റോം രൂപതയ്ക്ക് അനുഭവപ്പെടുന്നുണ്ടെന്ന് ലെയോ പതിനാലാമൻ പാപ്പ കഴിഞ്ഞ ഞായറാഴ്ചത്തെ മദ്ധ്യാഹ്നപ്രാർത്ഥനാ വേളയിൽ പറഞ്ഞിരിന്നു. എക്കാലത്തക്കാളുമുപരി ഇന്ന് മാനവകുലം സമാധാനത്തിനായി കേഴുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്നും ഈ രോദനത്തിന് ഉത്തരവാദിത്വം ആവശ്യപ്പെടുന്നുവെന്നും ആയുധങ്ങളുടെ ഗർജ്ജനവും സംഘർഷങ്ങൾക്ക് തീകൊളുത്തുന്ന പ്രവര്‍ത്തികളും ഈ നിലവിളിയെ മുക്കിക്കളയരുതെന്നുമുള്ള പാപ്പയുടെ വാക്കുകള്‍ അനുസ്മരിച്ച് റോം രൂപത പ്രസ്താവനയിറക്കി.
രണ്ടാം ലോകമഹായുദ്ധകാലത്ത് 1949 ജൂലൈ 19-ന് റോമിൽ വിശുദ്ധ ലോറൻസിൻറെ നാമത്തിലുള്ള “സാൻ ലൊറേൻസൊ” പരിസരത്ത് ബോംബാക്രമണം നടന്നത് അനുസ്മരിക്കുന്നതിൻറെ ഭാഗമായിട്ടാണ് ഈ വിശുദ്ധ ലോറൻസിൻറെ ബസിലിക്ക ജാഗരപ്രാർത്ഥനയ്ക്ക് തിരഞ്ഞെടുത്തതെന്ന് റോം രൂപത പത്രക്കുറിപ്പിൽ വ്യക്തമാക്കി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J Follow this link to join Telegram group https://t.me/joinchat/20BbDWgnkcBmMWI0