കോളജുകളിലെ വൈദികരെക്കുറിച്ചും കന്യാസ്ത്രീകളെക്കുറിച്ചും വിവരം ശേഖരിക്കണമെന്ന് സർക്കുലർ ഇറക്കി തൃശൂരിലെ കോളീജിയറ്റ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ.
സ്വകാര്യ വ്യക്തി നല്‌കിയ വിവരാവകാശ നോട്ടീസിൻ്റെ പേരിലാണ് മതാടിസ്ഥാനത്തിലുള്ള ഇത്തരം ഒരു വിവരശേഖരണം.
തൃശൂർ, പാലക്കാട് ജില്ലകളുടെ പരിധിയിൽ വരുന്ന എയ്ഡഡ് കോളജുകൾക്കാണ് ഇത്തരത്തിലൊരു വിവരശേഖരണത്തിനു നിർദേശം നല്‌കിയിട്ടുള്ളത്. തൃശൂർ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നിന്ന് ഈ മാസം ആറിനാണ് സർക്കുലർ അയച്ചിരിക്കുന്നത്. കോഴിക്കോട് കാരന്തൂർ പുതുക്കടിയിൽ കെ. അബ്ദുൾ കലാം എന്ന വ്യക്തി നല്‌കിയ വിവരാവകാശ ചോദ്യത്തിന്റെ അടിസ്ഥാനത്തിലാണ് വിവരശേഖരണം എന്നാണ് കത്തിൽ പറയുന്നത്. ഈ കാര്യാലയത്തിനു കീഴിൽ ജോലി ചെയ്യുന്നവരിൽ പുരോഹിതർ എത്ര പേരുണ്ടെന്നും എത്ര കന്യാസ്ത്രീകളാണ് ജോലി ചെയ്യുന്നതെന്നും ചോദ്യമുണ്ട്.
കൂടാതെ ഈ വിഭാഗങ്ങളിൽ 2020-21 മുതൽ 2024-25 വരെ ഓരോ വർഷവും വരുമാന നികുതി അടച്ചവർ ആരൊക്കെ തുടങ്ങിയ ആറു ചോദ്യങ്ങളാണ് കോളജുകൾക്ക് നല്കിയിട്ടുള്ളത്. ഇതിനുള്ള മറുപടി നിശ്ചിത സമയപരിധിക്കുള്ളിൽ നല്കണമെന്ന നിർദേശവുമാണ് സർക്കുലറിൽ പറയുന്നത്. ഇപ്പോൾ ഉന്നതവിദ്യാഭ്യാസ വകുപ്പിൽ വിവരാവകാശം നല്‌കിയ വ്യക്തിക്കെതിരേ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് ഡിജിപിക്ക് മുമ്പ് പരാതി നല്‌കിയതാണ്.
'സർക്കാർ ശമ്പളം വാങ്ങി ജോലി ചെയ്യുന്ന ക്രൈസ്തവ വിശ്വാസികളായ ജീവനക്കാർ, ഇൻകം ടാക്സ് നിയമങ്ങളും രാജ്യത്തെ നിലവിലുള്ള മറ്റ് സർക്കാർ നിയമങ്ങളും സർക്കാർ ചട്ടങ്ങളും കാറ്റിൽ പറത്തി ഒരു രൂപ പോലും ഇൻകം ടാക്‌സ് ഡിപ്പാർട്ട്മെന്റിലേക്ക് ഇൻകം ടാക്‌സായി അടയ്ക്കാതെ മുങ്ങിനടക്കുന്നു' എന്ന അടിസ്ഥാനരഹിതമായ ആരോപണത്തിന്റെ പേരിലായിരുന്നു പോലീസിൽ പരാതി നല്‌കിയത്.
അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയും സമൂഹത്തിൽ മതസ്‌പർധ വളർത്തുന്ന രീതിയിൽ പരാതി നല്‌കുകയും ചെയ്‌ത കെ. അബ്ദുൽ കലാമിനെതിരേ ഡിജിപിക്ക് പരാതി നല്‌കാൻ മന്ത്രി ശിവൻകുട്ടി തന്നെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറോട് നിർദേശിച്ചിരുന്നത്
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m