നഷ്ടപ്പെട്ടുപോയ യൂറോപ്പിന്റെ ക്രൈസ്തവ വിശ്വാസം വീണ്ടെടുക്കാനുള്ള പുതിയ കർമ്മ പദ്ധതി മാർപ്പാപ്പയ്ക്ക് സമര്‍പ്പിച്ച് യുവജനങ്ങള്‍.
ഫെർണാണ്ടോ മോസ്‌കാർഡോ, സുഹൃത്ത് പട്രീഷ്യ എന്നിവരാണ് കഴിഞ്ഞ ദിവസം വത്തിക്കാനിലെത്തി ലെയോ പാപ്പയ്ക്കു ഇതുമായി ബന്ധപ്പെട്ടു തയാറാക്കിയ ഗ്രന്ഥം സമര്‍പ്പിച്ചത്. "റോം '25-ദി വേ ഓഫ് സെന്റ് ജെയിംസ് '27 - ജെറുസലേം '33" എന്ന തലക്കെട്ടിലുള്ള പദ്ധതി ഇരുപത്തിരണ്ടുകാരനായ ഫെർണാണ്ടോ മോസ്കാർഡോയുടെ നേതൃത്വത്തിലാണ് തയാറാക്കിയിരിക്കുന്നത്. തീർത്ഥാടനങ്ങൾ, സുവിശേഷവൽക്കരണം, രോഗശാന്തി എന്നിവയിലൂടെ "മറ്റൊരു യൂറോപ്പ് സാധ്യമാണ്" എന്ന് ലോകത്തോട് പറയുവാനാണ് ഈ പദ്ധതിയിലൂടെ യുവജനങ്ങള്‍ ലക്ഷ്യമിടുന്നത്.
സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ പരിശുദ്ധ പിതാവിനെ സന്ദർശിച്ചതിന് തൊട്ടുപിന്നാലെ, യുവ സ്പാനിഷ് മെഡിക്കൽ വിദ്യാർത്ഥി കൂടിയായ ഫെർണാണ്ടോ സന്തോഷം പ്രകടിപ്പിച്ചു. പാപ്പയ്ക്കും ഞങ്ങള്‍ക്കും ഈ നിമിഷം അത്യധികം സന്തോഷം നിറഞ്ഞ ഒരു അനുഭവമായിരുന്നുവെന്നും ഭൂമിയിലെ ക്രിസ്തുവിന്റെ വികാരിക്ക് ഈ പ്രോജക്റ്റിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നത്, അതിശയകരമായ കാര്യമാണെന്നും സിഎൻഎയുടെ സ്പാനിഷ് ഭാഷാ വാർത്താ പങ്കാളിയായ എസിഐ പ്രെൻസയോട് ഫെർണാണ്ടോ പറഞ്ഞു.
പാലൻസിയയിലെ ബിഷപ്പ് മൈക്കൽ ഗാർസിയാൻഡിയുടെ ഒപ്പമാണ് ഇതുമായി ബന്ധപ്പെട്ട ഗ്രന്ഥം പാപ്പയ്ക്കു കൈമാറിയത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m