“കത്തോലിക്കാ മതത്തെ കുറിച്ച് സംസാരിക്കാൻ കഴിയില്ല ” പിന്നെ എങ്ങനെ ടാസയിലെ ജനങ്ങൾക്ക് ക്രിസ്തുവിനെ അറിയാം! ആ ചോദ്യത്തിനുള്ള ഉത്തരമാണ് മിഷ്ണറി ഓഫ് കമ്പനി സേക്രഡ് ഹാർട്ട് ഓഫ് ജീസസി ലെ 3 കന്യാസ്ത്രീ മാരുടെ ജീവിതം. 20 വർഷക്കാലം 150000 ൽ പരം മുസ്ലിം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന നഗരത്തിൽ അവരുടെ ഇടയിൽ ഒരാളെപ്പോലെ ജീവിച്ച് ക്രിസ്തുവിനെ പ്രഘോഷിക്കുന്ന സേക്രഡ് ഹാർട്ട് കന്യാസ്ത്രീ മാരുടെ മിഷൻ ദൗത്യം ലോകത്തെ ക്രൈസ്തവർക്ക് മാതൃകയാണ്.
” ക്രിസ്തുവിനെക്കുറിച്ച് കത്തോലിക്കാ മതത്തെക്കുറിച്ച് പരസ്യമായി സംസാരിക്കാൻ കഴിയില്ല, പക്ഷേ ഇരുപത് വർഷത്തോളം ഞങ്ങൾ ഇവിടെ താമസിച്ച ശേഷം ഇപ്പോൾ ഞങ്ങൾ നഗരത്തിൽ അറിയപ്പെടുന്നു, ഞങ്ങൾ ആരാണെന്നും ക്രിസ്തു എന്താണെന്നും ഇപ്പോൾ ടാസയിലെ ജനങ്ങൾക്ക് അറിയാം “മദർ സുപ്പീരിയർ സിസ്റ്റർ എയ്ഞ്ചൽസ് ഓൾഗ കാസ്ട്രോ പറഞ്ഞു.
1996-ലാണ് ഇങ്ങനെ ഒരു സുവിശേഷവൽക്കരണം കുറിച്ച് അറിഞ്ഞത് അക്രൈസ്തവ രാജ്യത്തെ ക്രിസ്തുവിനെ പ്രഘോഷിക്കാൻ ഉള്ള ദൗത്യം അങ്ങനെയാണ് ഏറ്റെടുത്തത്, മതപരമായ വിഷയങ്ങളിൽ ആരെങ്കിലും ഞങ്ങളുമായി സംസാരിക്കാനോ വാദപ്രതിവാദത്തിൽ ഏർപ്പെടാനോ ശ്രമിക്കുകയാണെങ്കിൽ അത്തരം വിഷയങ്ങളെല്ലാം വളരെ ശ്രദ്ധയോടും പക്വതയോടും കൂടിയാണ് ഇതുവരെയും കൈകാര്യം ചെയ്തതെന്നും ഒരിക്കലും മതപരമായ വിഷയങ്ങളിൽ ആരുo പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്നും സിസ്റ്റർ പറയുന്നു,
സേക്രട്ട് ഹാർട്ട് മിഷൻ സിസ്റ്റർമാരുടെ പ്രവർത്തനങ്ങൾ ഇന്ന് ടാസയിലെ ജനങ്ങൾക്ക് വളരെ പ്രിയപ്പെട്ടതാണ്. വികലാംഗരായ കുട്ടികളെ സംരക്ഷിക്കാനായി മൊറേക്കൻ അസോസിയേഷനിലൂടെ സന്യാസി സമൂഹo പ്രവർത്തിക്കുന്നുണ്ട്, കൂടാതെ സമൂഹത്തിലെ ദരിദ്രനായ ആളുകളെ സഹായിച്ചുo കുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ചുo പ്രായമായവരെ പരിചരിച്ചുo സമൂഹത്തിൽ താഴെ തട്ടിൽ നടക്കുന്ന ദുർബല വിഭാഗങ്ങൾക്ക് വേണ്ടി പോരാടിയും ടാസയിലെ ജനങ്ങളോട് ക്രിസ്തുവിന്റെ സ്നേഹം പ്രഘോഷിക്കുക യാണ് മിഷനറി കമ്പനി ഓഫ് സേക്രഡ് ഹാർട്ട് ഓഫ് ജീസസിന്റെ ഈ സന്യാസിനികൾ
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group