ഇസ്രായേൽനിന്ന് 1,500 വർഷം പഴക്കമുള്ള ക്രിസ്ത്യൻ തീർഥാടന കേന്ദ്രം കണ്ടെത്തി.
ആൻറിക്വിറ്റീസ് അതോറിറ്റിയിലെ പുരാവസ്തു ഗവേഷകരാണ് വടക്കൻ നെഗേവ് മരുഭൂമിയിൽ ബൈസൻറൈൻ കാലഘട്ടത്തിലെ കപ്പലുകൾ പ്രദർശിപ്പിക്കുന്ന ചുമർചിത്രങ്ങളോടു കൂടിയ ക്രിസ്ത്യൻ ഒരു പള്ളി കണ്ടെത്തി.
മെയ് 23-ന് അതോറിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് പുതിയ കണ്ടെത്തലുകൾ പ്രഖ്യാപിച്ചത്.
നഗര വിപുലീകരണ പദ്ധതിയുടെ പശ്ചാത്തലത്തിൽ ഇസ്രായേൽ പുരാവസ്തു അതോറിറ്റി വർഷങ്ങളായി ഖനനം നടത്തിയിരുന്ന ബെഡൂയിൻ നഗരമായ റാഹത്തിന്റെ തെക്ക് ഭാഗത്തായിരുന്നു കണ്ടെത്തൽ. ബൈസൻറൈൻ കാലഘട്ടത്തിന്റെ അവസാനത്തിലും ഇസ്ലാമിക കാലഘട്ടത്തിന്റെ തുടക്കത്തിലും വടക്കൻ നെഗേവ് മരുഭൂമിയിലെ ജീവിതാവസ്ഥകളെ കുറിച്ചുള്ള തെളിവുകൾ നൽകുന്ന കണ്ടെത്തലുകളാണ് ഇതെന്ന് പുരാവസ്തു ഗവേഷകർ വെളിപ്പെടുത്തി
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group