എമിരിറ്റസ് ബെനഡിക്ട് മാർപാപ്പയുടെ മനോഹര ചിത്രം റോമിൽ പ്രകാശനം ചെയ്തു

റഷ്യയിലെ പ്രമുഖ ചിത്രകാരിയായ നതാലിയ സാർകോവ വരച്ച എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ മനോഹരമായ ചിത്രം റോമിൽ പ്രകാശനം ചെയ്തു. ഇരുപത്തിയൊന്നാമത് ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് സേക്രട്ട് മ്യൂസിക്ക് ആൻഡ് ആർട്ടിന്റെ പത്രസമ്മേളനത്തിലാണ് പ്രകാശനം നടന്നത്. പോട്രേറ്റ് ഓഫ് ഹിസ് ഹോളീനസ് പോപ്പ് എമിരിറ്റസ് ബെനഡിക്ട് XVI എന്നാണ് ചിത്രത്തിന്റെ പേര്. പാപ്പയുടെ സെക്രട്ടറി ജോര്‍ജ് ഗ്വാന്‍സ്വെയ്ന്‍, നാല് സഹായികൾ, സഹോദരൻ ജോർജ് റാറ്റ്സിംഗർ, അദ്ദേഹം റോമിൽ ആയിരിക്കുമ്പോൾ ശുശ്രൂഷ ചെയ്ത സിസ്റ്റർ ക്രിസ്റ്റിൻ എന്നിവരെയും ചിത്രത്തിൽ കാണാൻ സാധിക്കും. കഴിഞ്ഞ ആഴ്ച ബെനഡിക്ട് പതിനാറാമൻ പാപ്പ താമസിക്കുന്ന റോമിലെ മാതർ എക്ലേസിയ ആശ്രമത്തിലെത്തി നതാലിയ പാപ്പയെ ചിത്രം കാണിച്ചിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group