രണ്ടാം വത്തിക്കാൻ കൗൺസിൽ മുതൽ ഇന്ന് വരെ മാധ്യമലോകത്ത് വത്തിക്കാൻ നടത്തിയ പരിവർത്തനങ്ങളെ പ്രതിപാദിക്കുന്ന ഗ്രന്ഥം പ്രകാശനം ചെയ്തു

വത്തിക്കാൻ: രണ്ടാം വത്തിക്കാൻ കൗൺസിൽ മുതൽ ഇന്ന് വരെ മാധ്യമലോകത്ത് വത്തിക്കാൻ നടത്തിയ പരിവർത്തനങ്ങൾ എടുത്തുകാണിക്കുന്ന “വാർത്താവിനിമയ വിഭാഗവും നവീകരണത്തിന്റെ വഴിത്തിരിവും” എന്ന ആന്ജെലോ ഷെൽസോയുടെ ഇറ്റാലിയൻ ഭാഷയിലുള്ള പുസ്തകം പ്രകാശനം ചെയ്തു.

വത്തിക്കാൻ വാർത്താവിനിമയ വിഭാഗമാണ് പുസ്തകം പ്രകാശനം ചെയ്തത്.
പതിറ്റാണ്ടുകളായി വത്തിക്കാൻ മാധ്യമരംഗത്ത് ഉത്കൃഷ്ടമായ സേവനം ചെയ്ത വ്യക്തിയാണ് ഗ്രന്ഥകാരനായ ആന്ജെലോ ഷെൽസോ.

സാമൂഹ്യ മാധ്യമങ്ങളുടെ വർദ്ധിച്ചു വരുന്ന ഉപയോഗത്തോടൊപ്പം വത്തിക്കാൻ മാധ്യമ വിഭാഗം നടപ്പിലാക്കിയതും, നടപ്പിലാക്കികൊണ്ടിരിക്കുന്നതുമായ പരിഷ്കരണത്തിന്റെ വിശാലവും വ്യക്തവുമായ ഒരു പരിശോധനയാണ് സ്കെൽസോയുടെ പുസ്തകം അവതരിപ്പിക്കുന്നത്. വാർത്താവിനിമയ രംഗത്ത് സമീപ വർഷങ്ങളിൽ സംഭവിച്ച പരിവർത്തനവും പരിശുദ്ധ സിംഹാസനത്തിന്റെ ആശയവിനിമയ മേഖല നേരിടുന്ന പ്രധാന വെല്ലുവിളികളും അദ്ദേഹം പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.

പുസ്തകത്തിന്റെ പ്രകാശനവേളയിൽ വത്തിക്കാൻ മാധ്യമവിഭാഗം ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് ഡോ.പൗളോ റുഫിനി,ഇറ്റാലിയൻ മെത്രാൻ സമിതിയുടെ പ്രസിഡന്റ് കർദിനാൾ മാരിയോ സൂപ്പി,മുൻ വത്തിക്കാൻ വക്താവ് ഫാ.ഫെദറിക്കോ ലൊംബാർദി, മറ്റു മാധ്യമനേതാക്കളും പങ്കെടുത്തു ആശംസകൾ അർപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group