മാർപാപ്പയുടെ ബഹ്റൈൻ സന്ദർശനത്തിന് വർണ്ണാഭമായ തുടക്കം

ബഹ്റൈൻ:ചരിത്രം കുറിച്ച് ഫ്രാൻസിസ് പാപ്പ ബഹ്റൈനിൽ എത്തിചേർന്നു. മധ്യപൂർവ്വദേശത്തെ ചെറിയ ദ്വീപു രാജ്യമായ ബഹ്റൈൻ സന്ദർശിക്കുന്ന ആദ്യത്തെ പത്രോസിന്റെ പിൻഗാമിയാണ് ഫ്രാൻസിസ് പാപ്പ.

രാജ്യത്ത് ഇദംപ്രഥമായി അപ്പസ്തോലിക പര്യടനത്തിനു എത്തിയ ആഗോള കത്തോലിക്കാ സഭയുടെ പരമാചാര്യൻ ഫ്രാൻസിസ് പാപ്പയ്ക്ക് ബഹ്റൈൻ ഭരണകൂടം ഊഷ്മള സ്വീകരണമാണ് നൽകിയത്.

ബഹ്റൈനിലെ തന്റെ എല്ലാ കൂടിക്കാഴ്ചകളും പരിപാടികളും സാഹോദര്യത്തിനും സമാധാനത്തിനും വേണ്ടിയായിരിക്കുമെന്നും പ്രാർത്ഥനയാൽ തന്നെ അനുഗമിക്കണമെന്നും ഫ്രാന്‍സിസ് പാപ്പ ആഹ്വാനം ചെയ്തിരുന്നു.

ഇന്നലെ ആരംഭിച്ച പാപ്പയുടെ ബഹ്റൈൻ സന്ദര്‍ശനം ആറാം തീയതി വരെ നീളും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group