വിശുദ്ധ ഫ്രാൻസിസ് സേവ്യറിനെ അവഹേളിച്ചതിന് ആർഎസ്എസ് ഗോവ മുൻ അധ്യക്ഷൻ സുഭാഷ് വെലിംഗ്കറിനെതിരേ തൃണമൂൽ കോൺഗ്രസ് നേതാവ് ചർച്ചിൽ അലിമാവോ സൗത്ത് ഗോവയിലെ കൊളാവ പോലീസിൽ പരാതി നല്കി.
ഗോവയുടെ രക്ഷാധികാരിയാകാനുള്ള യോഗ്യത വിശുദ്ധ ഫ്രാൻസിസ് സേവ്യറിനില്ലെന്നും പരശുരാമനാണ് ഗോവയുടെ യഥാർത്ഥ രക്ഷാധികാരിയെന്നുമാണ് വെലിംഗ്കർ പറഞ്ഞത്. സെന്റ് ഫ്രാൻസിസ് സേവ്യറുടെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്ന ബസിലിക്ക ഉൾപ്പെടുന്ന ഓൾഡ് ഗോവ ഗ്രാമത്തിൽ ആർഎസ്എസ് നേതാവിനെ പ്രവേശിപ്പിക്കരുതെന്നും ഉടൻ അറസ്റ്റ് ചെയ്യണമെന്നുമാണു പരാതിയിലെ ആവശ്യം. ഇതു സംബന്ധിച്ച് ഗോവാ മന്ത്രി ഫ്രാൻസിസ്കോ മിക്കി പചേയോ നേരത്തേ കൊളാവ പോലീസിൽ പരാതി നൽകിയിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group