ഫാ സ്റ്റാൻ സ്വാമിയുടെ വേർപാടിൽ അനുശോചന റാലിയും പ്രതിഷേധ സദസും സംഘടിപ്പിച്ചു.

വിഴിഞ്ഞം : ഫാ. സ്റ്റാൻ സ്വാമിയുടെ മരണം മനുഷ്യവകാശ ലംഘനങ്ങളുടെ ഭരണകൂട ഭീകരതയാണെന്ന് തുറന്നു കാട്ടി കെൽസിഎ വിഴിഞ്ഞം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അനുശോചന റാലിയും പ്രതിഷേധ സദസ്സും സംഘടിപ്പിച്ചു. കോട്ടപ്പുറം പരിശുദ്ധ സിന്ധു യാത്ര മാതാ ദേവാലയത്തിൽ നിന്നും ആരംഭിച്ച അനുശോചന റാലി വിഴിഞ്ഞം ഹാർബറിലൂടെ കടന്ന് കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു മുൻപിൽ അവസാനിച്ചു.
തുടർന്ന് നടത്തപ്പെട്ട പ്രതിഷേധ സദസ് വിഴിഞ്ഞം ഇടവക വികാരി റവ.ഫാ.മൈക്കിൾ തോമസ് ഉത്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഇസഹാക്ക് ജോണി ആശംസകൾ അറിയിച്ചു. ജനറൽ സെക്രട്ടറി ജെറാൾഡ് ജോയി, സാമൂഹിക പ്രവർത്തകൻ ബ്ര.തോമസ്, ക്രിസ്റ്റി എന്നിവർ സംസാരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group