A different Christmas celebration of Christians and Muslims together in Indonesia
ജക്കാർത്ത : ഇന്തോനേഷ്യയിലെ ഈസ്റ്റ് ജാവാ പ്രവിശ്യയിലെ ക്രിസ്താനികളും മുസ്ലിങ്ങളും, മാസ്കും, ഹാൻഡ് സാനിറ്റയ്സർ കുപ്പികളും ഉപയോഗിച്ച് ക്രിസ്മസ് ട്രീ നിർമിച്ചു. ഇന്തോനേഷ്യയിലെ ഏറ്റവും വലിയ സംഘടനയായ ‘നഹ്‌ലതുൽ ഉലമ’യുടെ ഭാഗമായ അസോസിയേഷൻ ഓഫ് നഹ്‌ലതുൽ ഉലമ inte കിഴക്കൻ ജാവയുടെ തലസ്ഥാനമായ ബുരെബായയിലെ ‘ക്രൈസ്റ്റ് ദി കിംഗ്’ പാരീഷും തമ്മിലുള്ള സംയുക്ത പരിശ്രമത്തിന്റെ ഫലമായാണ് 1000 മാസ്‌ക്കുകളും കുപ്പികളും ഉപയോഗിച്ച് അലങ്കരിച്ചാണ് വൃക്ഷത്തിന് രൂപം നൽകിയത്. 12 ദിവസത്തെ പരിശ്രമത്തിന്റെ ഫലമായിട്ടാണ് 3.5 മീറ്റർ ഉയരമുള്ള ക്രിസ്മസ് ട്രീ നിർമിച്ചത്.
മരം അലങ്കരിക്കാൻ സഹായിക്കുന്നത് പരസ്പര ബന്ധിയായ ഐക്യം വളർത്തിയെടുക്കുന്നതിനുള്ള മാർഗമാണെന്ന് മുസ്ലിം പുരോഹിതനും ഐ.എസ്.എൽ ചെയർമാനുമായ നൂർ ജലീസ് സാലിഹ് പറഞ്ഞു. മുസ്ലിങ്ങൾ ‘ഈദ് -ഉൽഫിത്തർ’ ആഘോഷിക്കുമ്പോൾ ആ പരിപാടിക്ക് സുരക്ഷാ ഒരുക്കാൻ ക്രിസ്താനികൾ സഹായിക്കുന്നു.
2018 മെയ് മാസത്തിൽ സുരബായയിലെ നിരവധി പള്ളികൾക്കുനേരെയുണ്ടായ ബോംബ് ആക്രമണത്തിൽ 21 പേർക്ക് ജീവൻ നഷ്ട്ടപ്പെടുകയുണ്ടായി അതിനുമുൻപ് 2000-ൽ മോജോ കെർട്ടോയിലെ ഒരു പ്രൊട്ടസ്റ്റന്റ് പള്ളിയിൽ ക്രിസ്മസ് ആഘോഷങ്ങൾക്കിടെയുണ്ടായ ബോംബ് ആക്രമണത്തിൽ റിയാന്റോ എന്ന സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ടിരുന്നു.
ക്രിസ്മസ് ആഘോഷിക്കുന്നത് ‘ഈദ് -ഉൽഫിത്തർ’ ആഘോഷിക്കുന്നതിന്റെ തുല്യമാണ്. അതിനാൽ ഞങ്ങൾ നമ്മുടെ സഹോദരീ-സഹോദരൻമ്മാരുമായുള്ള ഐക്യം തുറന്നു കാണിക്കണം. ഇതാണ് ഇന്തോനേഷ്യ. ഞങ്ങൾ വൈവിധ്യം നിലനിർത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group