ടൂറിൻ തിരുക്കച്ചയെ ആസ്പദമാക്കിയുള്ള ഡോക്യുമെന്ററി ചിത്രം നവംബർ മാസം പുറത്തിറങ്ങും. ‘ദ ഷ്റൗട്: ഫേസ് ടു ഫേസ്’ എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി ചിത്രം റോബർട്ട് ഒർലാണ്ടോയാണ് സംവിധാനം ചെയ്തിരിക്കുന്നത്. തിരുക്കച്ചയുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും ചിത്രത്തിൽ അവലോകനം ചെയ്യപ്പെടും. 1988-ല്‍ കാർബൺ ഡേറ്റിംഗ് ഉപയോഗിച്ച് തിരുക്കച്ചയുടെ പഴക്കം നിർണ്ണയിക്കാൻ നടത്തപ്പെട്ട വിഫല ശ്രമവും ഡോക്യുമെന്ററിയുടെ ഭാഗമാകും.
പതിനാറാം നൂറ്റാണ്ടിൽ തീപിടുത്തം മൂലം കേടുപാട് വന്ന തിരുക്കച്ചയുടെ ഭാഗം എടുത്തതില്‍ നിന്നാണ് കാർബൺ ഡേറ്റിംഗ് നടത്തപ്പെട്ടത് എന്ന ആരോപണമാണ് ഇതിന്റെ കണ്ടെത്തൽ തള്ളിക്കളയുന്നതിലേക്ക് നയിച്ചത്. ചിത്രത്തിന്റെ ടീസർ അടുത്തിടെ നടന്ന നാപ്പാ കോൺഫറൻസിൽ പ്രദർശിപ്പിച്ചുവെന്ന് കാത്തലിക്ക് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. കുറ്റാന്വേഷണ ചിത്രങ്ങൾക്ക് സമാനമായാണ് ഈ ചിത്രവും എടുത്തിരിക്കുന്നത് എന്ന് ചോദ്യോത്തര വേളയിൽ സംസാരിച്ച റോബർട്ട് ഒർലാണ്ടോ പറഞ്ഞു. പിതാവിന്റെ മരണ ശേഷം തന്നെ അലട്ടിയ ചോദ്യങ്ങളും, അന്വേഷണത്തോടുള്ള താല്പര്യവുമാണ് ടൂറിൻ തിരുക്കച്ചയെ പറ്റി ഡോക്യുമെന്ററി ചിത്രമെടുക്കാൻ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group