വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ ത്യാഗോജ്വലമായ ജീവിതം ആസ്പദമാക്കിയുള്ള ‘ദി ഫേസ് ഓഫ് ദി ഫേസ്ലെസ്’ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി.
മലയാളം, ഹിന്ദി, സ്പാനിഷ്, ഫ്രഞ്ച് ഭാഷകളില്‍ നിർമ്മിച്ച ചിത്രം ഓഗസ്റ്റിൽ തിയറ്ററുകളില്‍ എത്തുമെന്നു സംവിധായകൻ ഡോ. ഷൈസണ്‍ പി. ഔസേപ്പ് പറഞ്ഞു.
മഹാരാഷ്ട്രയിലെ ലോണവാലയില്‍ 33 ദിവസത്തോളമെടുത്താണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ടൈറ്റില്‍ ലോഞ്ച് സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എറണാകുളം ഐഎംഎ ഹാളില്‍ നിര്‍വഹിച്ചു. സമൂഹ നന്മയ്ക്കായി പ്രവര്‍ത്തിച്ച വ്യക്തിത്വമാണ് സിസ്റ്റര്‍ റാണി മരിയയുടേതെന്നു കർദിനാൾ പറഞ്ഞു. ഹൈബി ഈഡന് എംപി, റോജി എം. ജോണ്‍ എംഎല്‍എ തുടങ്ങിയവർ പങ്കെടുത്തു.
വിന്‍സി അലോഷ്യസ് ആണ് റാണി മരിയയായി അഭിനയിക്കുന്നത്. ജീത്ത് മത്താറു (പഞ്ചാബ്), സോനലി മൊഹന്തി (ഒറീസ), പൂനം (മഹാരാഷ്ട്ര), സ്നേഹലത (നാഗ്പുര്‍ ), പ്രേംനാഥ് (ഉത്തര്‍പ്രദേശ്), അജീഷ് ജോസ്, ഫാ. സ്റ്റാന്‍ലി, അഞ്ജലി സത്യനാഥ്, സ്വപ്ന, ദിവ്യ, മനോഹരിയമ്മ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.
ട്രൈ ലൈറ്റ് ക്രിയേഷന്‍സ് ബാനറില്‍ സാന്ദ്ര ഡിസൂസ റാണ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മഹേഷ് ആനി നിര്‍വഹിക്കുന്നു. തിരക്കഥ, സംഭാഷണം ജയപാല്‍ അനന്തന്, കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് അല്‍ഫോണ്‍സ് ജോസഫ് സംഗീതം നൽകിയിരിക്കുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group