പ്രളയബാധിധർക്ക് ഒരു കൈസഹായം

KCYM മണിമൂളി മേഖല സമിതിയുടെ നേതൃത്വത്തിൽ പാതാറിൽ ഉരുൾപൊട്ടലിൽ വീട് നഷ്ടമായ കുടുംബത്തെ സഹായിക്കാനായി നിർമിച്ച ഭവനത്തിന്റെ താക്കോൽദാനം 14.06.2021 തിങ്കളാഴ്ച രാവിലെ 8 മണിക്ക് കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് മണിമൂളി-നിലമ്പൂർ വികാരി ജനറാൾ ഫാ.തോമസ് മണക്കുന്നേൽ നിർവഹിച്ചു. ഈ പ്രതിസന്ധി കാലത്തും മനോഹരമായ ഒരു ഭവനം പണിയാൻ നേതൃത്വം കൊടുത്ത യുവജനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
KCYM മേഖല ഡയറെക്ടർ ഫാ.മാത്യു കറുത്തേടത് അധ്യക്ഷനായ ചടങ്ങിൽ പൂളപ്പാടം ഇടവക വികാരി ഫാ.തോമസ് പൊരുന്തനോലിൽ, ശ്രീ സന്തോഷ് ചെട്ടിശ്ശേരിൽ,ജിജി പാലമലയിൽ,ജോഷി പാലക്കാട്ട്,റോബിൻ വടക്കേക്കര എന്നിവർ പ്രസംഗിച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group