ഇറ്റലിയിലെ ഏറ്റവും വലിയ പള്ളി എന്ന ഖ്യാതി നേടിയിട്ടുള്ള മിലാന്‍ കത്തീഡ്രലിന്റെ (ഡുവോമോ ഡി മിലാനോ) മാതൃകയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഭീമന്‍ കേക്ക് ‘വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്’സില്‍ ഇടം നേടി. 6.5 അടി നീളത്തിലും 4.5 അടി വീതിയിലും, 100 കിലോ തൂക്കത്തിലുമുള്ള ഈ മനോഹരമായ കേക്ക്, പൂനെ സ്വദേശിനിയും അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന കേക്ക് നിര്‍മ്മാതാവുമായ പ്രാച്ചി ധാബല്‍ ദേബ് ആണ് നിര്‍മ്മിച്ചിരിക്കുന്നത്. മുട്ട ഉപയോഗിക്കാതെ നിര്‍മ്മിച്ചതെന്ന പ്രത്യേകതയും ഈ കേക്കിനുണ്ട്. ഇറ്റലിയിലെ ഏറ്റവും വലിയ ദേവാലയത്തോടുള്ള (സെന്റ് പീറ്റേഴ്സ് ബസലിക്കയാണ് വലുതെങ്കിലും അത് വത്തിക്കാന്‍ പരമാധികാര രാഷ്ട്രത്തിലാണ് സ്ഥിതി ചെയ്യുന്നത്) തന്റെ ആദരവാണ് റെക്കോര്‍ഡിനര്‍ഹമായ തന്റെ ഈ കേക്കിലൂടെ പ്രാച്ചി പ്രകടിപ്പിച്ചിരിക്കുന്നത്.
1386-ല്‍ ആരംഭിച്ച മിലാന്‍ കത്തീഡ്രലിന്റെ നിര്‍മ്മാണം 1965-ല്‍ ആണ് പൂര്‍ത്തീകരിച്ചത്. കത്തീഡ്രൽ നിര്‍മ്മിക്കുവാന്‍ ആറ് നൂറ്റാണ്ടുകള്‍ എടുത്തെങ്കില്‍, കത്തീഡ്രലിന്റെ കേക്കിലുള്ള പതിപ്പ് നിര്‍മ്മിക്കുവാന്‍ പ്രാച്ചി എടുത്തത് ഒരു മാസമാണ്. യൂറോപ്യന്‍-ഇന്ത്യന്‍ വാസ്തുകലയിലുള്ള നിരവധി പ്രമുഖ കെട്ടിടങ്ങളുടെ മാതൃകകള്‍ താന്‍ കേക്കില്‍ ഉണ്ടാക്കിയിട്ടുണ്ടെന്നു റോയിട്ടേഴ്സ് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുള്ള ഒരു വീഡിയോയിലൂടെ പ്രാച്ചി പറയുന്നത്. ആയിരത്തിയഞ്ഞൂറോളം പീസുകള്‍ കൂട്ടിച്ചേര്‍ത്താണ് പ്രാച്ചി ഈ ഭീമന്‍ കേക്ക് നിര്‍മ്മിച്ചിരിക്കുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group