ചങ്ങനാശേരി: നിയമ പരിഷ്കരണ കമ്മീഷൻ രൂപീകരിച്ചിരിക്കുന്ന ക്രിസ്ത്യൻ വിവാഹ രജിസ്ട്രേഷൻ ബില്ല് 2020 ഉയർത്തുന്ന ആശങ്കകൾ പരിഹരിക്കണമെന്ന് ചങ്ങനാശേരി ആർച്ച്ബിഷപ്സ് ഹൗസിൽ ചേർന്ന ഇന്റർ ചർച്ച് കൗണ്‍സിൽ യോഗം ആവശ്യപ്പെട്ടു.2008ലെ പൊതു രജിസ്ട്രേഷൻ ചട്ടങ്ങൾ എല്ലാവർക്കും ബാധകമായിരിക്കെ ക്രൈസ്തവർക്ക് മാത്രമായി നിയമം നിർമ്മിക്കുന്ന സാഹചര്യം സംശയമുണർത്തുന്നതാണെന്നും . ക്രൈസ്തവ സഭകളുടെ വ്യക്തി നിയമങ്ങൾ മാനിക്കാതെ സിവിൽ വിവാഹം ക്രിസ്തീയാചാരപ്രകാരം നടത്തിക്കൊടുക്കണമെന്ന നിയമം അസ്വീകാര്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
ക്രൈസ്തവ വിശ്വാസത്തിന്റെ ഭാഗമായ വിവാഹത്തിന്റെ കൗദാശികതയും ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യവും നിഷേധിക്കുന്ന ബില്ല് നടപ്പാക്കരുതെന്നും യോഗം സർക്കാരിനോടാവശ്യപ്പെട്ടു. പുതിയ ബില്ലിന്റെ ഡ്രാഫ്റ്റും സമ്മേളനത്തിൽ ചർച്ച ചെയ്തു. വിവാഹത്തെപ്പറ്റിയുള്ള പുതിയ ബില്ലിനെ അധികരിച്ച് റവ. ഡോ. ജോർജ് തെക്കേക്കര പ്രബന്ധം അവതരിപ്പിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group