ക്രി​​​​സ്ത്യ​​​​ൻ വി​​​​വാ​​​​ഹ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ബി​​​​ല്ലിന്‍റെ ആ​​​​ശ​​​​ങ്ക​​​​ക​​​​ൾക്ക്‌ പരിഹാരമുണ്ടാകണo:ഇ​​​​ന്‍റ​​​​ർ ച​​​​ർ​​​​ച്ച് കൗ​​​​ണ്‍​സി​​​​ൽ

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: നി​​​​യ​​​​മ പ​​​​രി​​​​ഷ്ക​​​​ര​​​​ണ ക​​​​മ്മീ​​​​ഷ​​​​ൻ രൂ​​​​പീ​​​​ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന ക്രി​​​​സ്ത്യ​​​​ൻ വി​​​​വാ​​​​ഹ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ബി​​​​ല്ല് 2020 ഉ​​​​യ​​​​ർ​​​​ത്തു​​​​ന്ന ആ​​​​ശ​​​​ങ്ക​​​​ക​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ്സ് ഹൗ​​​​സി​​​​ൽ ചേ​​​​ർ​​​​ന്ന ഇ​​​​ന്‍റ​​​​ർ ച​​​​ർ​​​​ച്ച് കൗ​​​​ണ്‍​സി​​​​ൽ യോ​​​​ഗം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.2008ലെ ​​​​പൊ​​​​തു ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ച​​​​ട്ട​​​​ങ്ങ​​​​ൾ എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും ബാ​​​​ധ​​​​ക​​​​മാ​​​​യി​​​​രി​​​​ക്കെ ക്രൈ​​​​സ്ത​​​​വ​​​​ർ​​​​ക്ക് മാ​​​​ത്ര​​​​മാ​​​​യി നി​​​​യ​​​​മം നി​​​​ർ​​​​മ്മി​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യം സം​​​​ശ​​​​യ​​​​മു​​​​ണ​​​​ർ​​​​ത്തു​​​​ന്ന​​​​താ​​​​ണെന്നും . ക്രൈ​​​​സ്ത​​​​വ സ​​​​ഭ​​​​ക​​​​ളു​​​​ടെ വ്യ​​​​ക്തി നി​​​​യ​​​​മ​​​​ങ്ങ​​​​ൾ മാ​​​​നി​​​​ക്കാ​​​​തെ സി​​​​വി​​​​ൽ വി​​​​വാ​​​​ഹം ക്രി​​​​സ്തീ​​​​യാ​​​​ചാ​​​​ര​​​​പ്ര​​​​കാ​​​​രം ന​​​​ട​​​​ത്തി​​​​ക്കൊ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്ന നി​​​​യ​​​​മം അ​​​​സ്വീ​​​​കാ​​​​ര്യ​​​​മാ​​​​ണെന്നും യോഗം അഭിപ്രായപ്പെട്ടു.

ക്രൈ​​​​സ്ത​​​​വ വി​​​​ശ്വാ​​​​സ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യ വി​​​​വാ​​​​ഹ​​​​ത്തി​​​​ന്‍റെ കൗ​​​​ദാ​​​​ശി​​​​ക​​​​ത​​​​യും ഇ​​​​ന്ത്യ​​​​ൻ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന ഉ​​​​റ​​​​പ്പു ന​​​​ൽ​​​​കു​​​​ന്ന മ​​​​ത​​​​സ്വാ​​​​ത​​​​ന്ത്ര്യ​​​​വും നി​​​​ഷേ​​​​ധി​​​​ക്കു​​​​ന്ന ബി​​​​ല്ല് ന​​​​ട​​​​പ്പാ​​​​ക്ക​​​​രു​​​​തെ​​​​ന്നും യോ​​​​ഗം സ​​​​ർ​​​​ക്കാ​​​​രി​​​​നോ​​​​ടാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. പു​​​​തി​​​​യ ബി​​​​ല്ലി​​​​ന്‍റെ ഡ്രാ​​​​ഫ്റ്റും സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ ച​​​​ർ​​​​ച്ച ചെ​​​​യ്തു. വി​​​​വാ​​​​ഹ​​​​ത്തെ​​​​പ്പ​​​​റ്റി​​​​യു​​​​ള്ള പു​​​​തി​​​​യ ബി​​​​ല്ലി​​​​നെ അ​​​​ധി​​​​ക​​​​രി​​​​ച്ച് റ​​​​വ. ഡോ. ​​​​ജോ​​​​ർ​​​​ജ് തെ​​​​ക്കേ​​​​ക്ക​​​​ര പ്ര​​​​ബ​​​​ന്ധം അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group